വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗത പദവിയില്‍; തിരുസഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആയി

വത്തിക്കാന്‍ സിറ്റി: പത്തൊൻപതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെ രൂപപ്പെടുത്തിയ ആത്മീയ നിയന്താവും മഹാനായ ചിന്തകരിൽ ഒരാളുമായിരിന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്ക സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് ലെയോ പതിനാലാമൻ പാപ്പ ഉയർത്തി.
വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ, ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയത്. വിശുദ്ധന്റെ അഗാധമായ ദൈവശാസ്ത്രപരമായ രചനകൾ പരിഗണിച്ചു വേദപാരംഗനായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ സജീവമായിരിന്നു.
സഭയുടെ ആദ്യനൂറ്റാണ്ടുകളിൽ സത്യവിശ്വാസം കലർപ്പില്ലാതെ പഠിപ്പിച്ച വിജ്ഞാനികളും വിശുദ്ധരുമായ നേതാക്കളെ സഭാപിതാക്കന്മാർ എന്നാണ് പിന്നീട് വന്ന തലമുറ വിളിച്ചിരുന്നത്. എന്നാൽ അവരിൽ ചിലരെ പഠനത്തിന്റെ പ്രത്യേകതകൊണ്ടും, വ്യാഖ്യാനത്തിന്റെ പുതുമകൊണ്ടും, സഭ ഔദ്യോഗികമായി വേദപാരംഗതർ എന്ന് വിളിക്കാൻ തുടങ്ങി.
ഇതുകൂടാതെ കാലാകാലങ്ങളിൽ സഭയെ തങ്ങളുടെ ഉന്നത ചിന്തകൊണ്ട് പരിപോഷിപ്പിച്ച വിശുദ്ധരെ വേദപാരംഗതരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. അങ്ങനെ ഇതുവരെ സാർവത്രിക സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മുപ്പത്തിയേഴ് വേദപാരംഗതരാണു ഉണ്ടായിരിന്നത്.
വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തിയതോടെ സാർവത്രിക സഭയിലെ വേദപാരംഗതരുടെ എണ്ണം മുപ്പത്തിയെട്ടായി.വത്തിക്കാന്‍ സിറ്റി: പത്തൊൻപതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെ രൂപപ്പെടുത്തിയ ആത്മീയ നിയന്താവും മഹാനായ ചിന്തകരിൽ ഒരാളുമായിരിന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്ക സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് ലെയോ പതിനാലാമൻ പാപ്പ ഉയർത്തി.
വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ, ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയത്. വിശുദ്ധന്റെ അഗാധമായ ദൈവശാസ്ത്രപരമായ രചനകൾ പരിഗണിച്ചു വേദപാരംഗനായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ സജീവമായിരിന്നു.
സഭയുടെ ആദ്യനൂറ്റാണ്ടുകളിൽ സത്യവിശ്വാസം കലർപ്പില്ലാതെ പഠിപ്പിച്ച വിജ്ഞാനികളും വിശുദ്ധരുമായ നേതാക്കളെ സഭാപിതാക്കന്മാർ എന്നാണ് പിന്നീട് വന്ന തലമുറ വിളിച്ചിരുന്നത്. എന്നാൽ അവരിൽ ചിലരെ പഠനത്തിന്റെ പ്രത്യേകതകൊണ്ടും, വ്യാഖ്യാനത്തിന്റെ പുതുമകൊണ്ടും, സഭ ഔദ്യോഗികമായി വേദപാരംഗതർ എന്ന് വിളിക്കാൻ തുടങ്ങി.
ഇതുകൂടാതെ കാലാകാലങ്ങളിൽ സഭയെ തങ്ങളുടെ ഉന്നത ചിന്തകൊണ്ട് പരിപോഷിപ്പിച്ച വിശുദ്ധരെ വേദപാരംഗതരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. അങ്ങനെ ഇതുവരെ സാർവത്രിക സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മുപ്പത്തിയേഴ് വേദപാരംഗതരാണു ഉണ്ടായിരിന്നത്.
വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തിയതോടെ സാർവത്രിക സഭയിലെ വേദപാരംഗതരുടെ എണ്ണം മുപ്പത്തിയെട്ടായി.