പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി, ദിയ ബിനു പുളിക്കകണ്ടം പുറത്ത്, കോൺഗ്രസിൽ വിപ്പ് ലംഘനം

 
pooo

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണമാരിൽ ഒരാളായ ദിയ ബിനു പുളിക്കകണ്ടത്തിന് അധികാരം നഷ്ടമായി.

നഗരസഭയിലെ ആകെ 26 കൗൺസിലർമാരിൽ 17 പേരാണ് യോഗത്തിൽ ഹാജരായത്. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാരും, 4 കോൺഗ്രസ് അംഗങ്ങളും, 1 സ്വതന്ത്ര അംഗവുമാണ് വോട്ട് രേഖപ്പെടുത്തിയത്. 

ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുടെ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെയാണ് ഭരണം നഷ്ടപ്പെട്ടത്.

ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് ലംഘിച്ചാണ് അംഗങ്ങൾ വോട്ട് ചെയ്തത്. സംഭവത്തിൽ ജില്ലയിലെ യു.ഡി.എഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയണുള്ളത്. വിപ്പ് ലംഘിച്ച അംഗങ്ങൾക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags

Share this story

From Around the Web