ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ് സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ ഔസേപ്പിനെ ഹൂസ്റ്റണില്‍ ആദരിച്ചു

ഹൂസ്റ്റണ്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന സിനിമയായ ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ സംവിധായകനും മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡീനുമായ ഡോ. ഷെയ്‌സണ്‍ പി. ഔസപ്പിനെ ഹൂസ്റ്റനില്‍ ആദരിച്ചു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസി ഇസിഎച്ച്) ന്റെ ആഭിമുഖ്യത്തില്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടു ഡോ. ഷെയ്‌സണ്‍ പി. ഔസപ്പിന് ഉപഹാരം നല്‍കി .
ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ബെന്നി ഫിലിപ്പ്, ഫാ. ജോബി മാത്യു, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, ഐസിഇസിഎച്ച് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാന്‍സിമോള്‍ പള്ളാതത്തുമഠം, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനുശേഷം ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. വരുന്ന നവംബര്‍ മാസത്തില്‍ ഹൂസ്റ്റണില്‍ ഈ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുകയാണ്.