കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിലേക്ക് വഴി നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തിനായി ബിരിയാണി ചലഞ്ച് നടത്തി ഇടവകയിലെ സ്വാശ്രയസംഘം പ്രവര്‍ത്തകര്‍

 
56555

കടുത്തുരുത്തി: പള്ളിയുടെ മുന്നിലൂടെ വഴി നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തില്‍ പങ്കാളികളാകുന്നതിനായി ബിരിയാണ് ചലഞ്ച് നടത്തി ഇടവകയിലെ സ്വാശ്രായസംഘം പ്രവര്‍ത്തകര്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിലെ സ്വാശ്രയസംഘം പ്രവര്‍ത്തകരാണ് റോഡ് നിര്‍മാണത്തില്‍ ഫണ്ട് കണ്ടെത്തുന്നതിന് പള്ളിക്ക് കൈതാങ്ങാകാന്‍ ബിരിയാണി ചലഞ്ചുമായി മുന്നിട്ടറിങ്ങിയത്. 

മന്ത്രി മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ പുതുതായി ബൈപ്പാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. 
താഴത്തുപള്ളിയുടെ മുന്‍വശത്ത് കൂടിയാണ് ബൈപ്പാസ് റോഡ് കടന്നു പോകുന്നത്. ബൈപ്പാസില്‍ നിന്നും പള്ളിയുടെ മുന്‍വശത്തേക്ക് പുതുതായി വഴി നിര്‍മിക്കുന്നതിനായി വന്‍ തുകയാണ് വേണ്ടി വന്നത്. 

ഇടവകാംഗങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിച്ചാണ് വഴി നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനുള്ള പണം പൂര്‍ണമായും കണ്ടെത്താനാവാതെ വന്നതോടെയാണ് സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ ഇടവക വികാരിയെ കണ്ട് ബിരിയാണ് ചലഞ്ച് നടത്തുന്ന കാര്യത്തിനായി അനുമതി തേടിയത്. 

നിലവില്‍ പള്ളിയിലേക്കുള്ള വഴി കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നുമാണ്. ഇതു പള്ളിയുടെ പുറകിലൂടെയാണ് പള്ളിയിലേക്ക് പ്രവേശിക്കുന്നത്. 1500 ഓളം ബിരിയാണി പൊതികളാണ് വിറ്റഴിച്ചത്. സ്വാശ്രായസംഘം പ്രവര്‍ത്തകര്‍ക്കൊപ്പം ഇടവകാംഗങ്ങളായ പാചക തൊഴിലാളികളാണ് ബിരിയാണി ഉണ്ടാക്കുന്നതിനായി നേതൃത്വം നല്‍കിയത്. പാഴ്സലാക്കി വിതരണം നടത്തുന്നതിന് മുമ്പായി വികാരി ഫാ. ജോണ്‍ പാളിത്തോട്ടം ഭക്ഷണത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. 

Tags

Share this story

From Around the Web