ദാമ്പത്യബന്ധം സുദൃഢമാക്കാം, ഈ ബൈബിള്‍ വചനങ്ങള്‍ എല്ലാ ദിവസവും ധ്യാനിച്ചാല്‍ മതി

 
couples

എല്ലാവരും സ്‌നേഹത്തെക്കുറിച്ച് പറയുന്നുണ്ട്, എല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നുമുണ്ട്.എന്നാല്‍ യഥാര്‍ത്ഥ സ്‌നേഹം എന്താണ് എന്നതിനെക്കുറിച്ച് നമ്മില്‍ എത്രപേര്‍ക്ക് നിശ്ചയമുണ്ട്.?

ദാമ്പത്യത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് സ്‌നേഹത്തിന്റെ പേരിലാണ്. ഭര്‍ത്താവ് എന്നെ സ്‌നേഹിക്കുന്നില്ല, ഭാര്യയെന്നെ സ്‌നേഹിക്കുന്നില്ല ഇങ്ങനെയൊരു ചിന്തയില്‍ നിന്നാണ് പ്രശ്‌നങ്ങളെല്ലാം ഉടലെടുക്കുന്നത്. സ്‌നേഹം എന്താണ് എന്ന് മനസ്സിലാക്കാതെ പോകുന്നതാണ് ഇതിനെല്ലാം കാരണം.

അതുകൊണ്ട് തങ്ങള്‍ക്കിടയിലെ ബന്ധം സുദൃഢമാകുന്നതിന് ദമ്പതികള്‍ എല്ലാ ദിവസവും ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട തിരുവചനഭാഗമാണ് വിശുദ്ധ പൗലോസ് എഴുതിയ 1 കൊറീ 13: 4-8 .

യഥാര്‍ത്ഥ സ്‌നേഹം എന്താണ് എന്ന് അവിടെ അപ്പസ്‌തോലന്‍ നിര്‍വചിക്കുന്നു. എന്തൊക്കെയാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഗുണങ്ങള്‍ എന്നും.

സ്നേഹം ദിർഘക്ഷമയും ദയയുമുള്ളതാണ്‌. സ്നേഹം അസൂയപ്പെടുന്നില്ല,ആത്മപ്രശംസ ചെയ്യുന്നില്ല,അഹങ്കരിക്കുന്നില്ല,സ്നേഹം അനുചതമായി പെരുമാറുന്നില്ല,സ്വാർത്‌ഥം അന്വേഷിക്കുന്നില്ല,കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല. അത് അനീതിയിൽ സന്തോഷിക്കുന്നില്ല,സത്യത്തിൽ ആഹ്‌ളാദം കൊള്ളുന്നു . സ്നേഹം സകലതും സഹിക്കുന്നു;സകലതും വിശ്വസിക്കുന്നു; സകലതും പ്രെത്യാശിക്കുന്നു;സകലത്തെയും അതിജീവിക്കുന്നു . സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.( 1 കൊറി 13 :4 – 8 )

ഈ വചനഭാഗം എല്ലാദിവസവും ദമ്പതികള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുക..ധ്യാനിക്കുക. അതോടെ അവരുടെയിടെയിലെ എല്ലാ പ്രശ്‌നങ്ങളും മാറിക്കിട്ടും.

Tags

Share this story

From Around the Web