ജോലി സമ്മര്‍ദ്ദം, തൊഴിലില്ലായ്മ, ഉറക്കക്കുറവ്..അലട്ടുന്ന പ്രശ്‌നം ഏതുമാകട്ടെ ഈ വിശുദ്ധരോട് മാധ്യസ്ഥം പ്രാര്‍ത്ഥിച്ചാല്‍ മതി

 
PRAYER

ഓരോ ദിവസവും എന്തുമാത്രം സമ്മര്‍ദ്ദങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയുമാണ് നാം ഓരോരുത്തരും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. വ്യക്തിപരമായും കുടുംബപരമായും സാമൂഹ്യപരമായും തൊഴില്‍പരമായും ഒക്കെ ഓരോരോ പ്രശ്‌നങ്ങള്‍.

ആരോടു ഇതൊക്കെ പങ്കുവയ്ക്കും. ആര് നമ്മെ സഹായിക്കും.. ഇങ്ങനെയുള്ള ഓരോരോ ചിന്തകളിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കും സഹായം ചോദിക്കാവുന്നവരാണ് ഓരോ മാധ്യസ്ഥര്‍. ഓരോ ദിവസവും ഓരോ വിശുദ്ധരുടെ വണക്കത്തിനായി തിരുസഭ നീക്കിവച്ചിട്ടുള്ള കാര്യം ഓര്‍മ്മിക്കുമല്ലോ.

കൃത്യസമയത്ത് ഉറക്കമുണരാനും നല്ലതുപോലെ ദിവസം ആരംഭിക്കാനും നാം വിശുദ്ധ ജെര്‍മ്മാനസിനോട് പ്രാര്ത്ഥിക്കണം. ജോലിയില്ലാതെ വിഷമിക്കുന്നവരാണോ എങ്കില്‍ വിശുദ്ധ അഡായുക്റ്റസിനോട് പ്രാര്‍ത്ഥിക്കുക. ഡയക്ലീഷന്‍ ചക്രവര്‍ത്തിയുടെ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനിയാണെന്ന് അറി്ഞ്ഞപ്പോള്‍ അദ്ദേഹത്തെ തീകൊളുത്തി കൊല്ലുകയായിരുന്നു.

ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്രയം കണ്ടെത്താവുന്ന മാധ്യസ്ഥനാണ് വിശുദ്ധ ബെനഡിക്ട ദ മൂര്‍. വിശുദ്ധ ലിയോനാര്‍ഡിനോട് ഇതേ ആവശ്യത്തിനായി പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്.

അടിയന്തിരമായി ഒരു സ്ഥലത്ത് എത്തണം നിങ്ങള്‍ക്ക്. എന്നാല്‍ ട്രാഫിക് ജാം അതിന് വിഘാതമാകുന്നു. ഈ സാഹചര്യത്തില്‍ വിശുദ്ധ ക്രിസ്റ്റഫര്‍, വിശുദ്ധ ലാസറസ് എന്നിവരോട് മാധ്യസ്ഥം യാചിക്കുക.

പകല്‍ മുഴുവന്‍ ജോലി ചെയ്ത് തളര്‍ന്നിട്ടും കിടക്കാന്‍ പോകുമ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ എന്തൊരു കഷ്ടമായിരിക്കും. അവര്‍ വിശുദ്ധ ഡിസെയറിനോട് പ്രാര്‍ത്ഥിക്കുക.

കടപ്പാട് മരിയൻ പത്രം
 

Tags

Share this story

From Around the Web