നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും യേശുനാമത്തിലായിരിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?

 
 jesus christ-63

വാക്കിലും പ്രവൃത്തിയിലും നിങ്ങള്‍ എന്തു ചെയ്താലും അതെല്ലാം യേശുനാമത്തില്‍ ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇതെന്തുകൊണ്ടാണ് എന്ന് അറിയാമോ?

യേശുനാമത്തില്‍ എല്ലാം ചെയ്യുമ്പോള്‍ അത് സ്‌നേഹത്തിന്റെയും പുണ്യത്തിന്റെയും പ്രവൃത്തിയായിത്തീരുന്നു. കൂടാതെ എല്ലാ പ്രവൃത്തിയും പരിപൂര്‍ണ്ണമാക്കാനുള്ള പ്രസാദവരവും അത് നമുക്ക് നേടിത്തരുന്നു.

അതുകൊണ്ട് ഓരോ ദിവസവും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും യേശുവേ യേശുവേ യേശുവേ എന്ന് പറയുന്ന ഒരു ശീലം നമുക്കുണ്ടായിരിക്കണം. ഇപ്രകാരം യേശു എന്ന് പറയുമ്പോള്‍ നാം യേശുവിന് വലിയ മഹത്വമാണ് കൊടുക്കുന്നത്.

നമുക്കുവേണ്ടി അത് ധാരാളം അനുഗ്രഹങ്ങള്‍ നേടിത്തരും. ഇതിനൊക്കെ പുറമെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ നാം സഹായിക്കുകയും ചെയ്യുന്നു.

സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല ദു:ഖിക്കുമ്പോഴും കുറ്റപ്പെടുത്തപ്പെടുമ്പോഴും അവഗണിക്കപ്പെടുമ്പോഴും ജോലി ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം യേശുവേ യേശുവേ എന്ന് വിളിച്ചുകൊണ്ടിരിക്കുക.

Tags

Share this story

From Around the Web