കഷ്ടപ്പാടുകള്‍ കാരണം പ്രാര്‍ത്ഥിക്കാന്‍ മടി കാണിക്കുന്നവരോട്..

 
prayer

പലര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ മടിയാണ്. അതിനുള്ള കാരണമായി അവര്‍ പറയുന്നത് തങ്ങള്‍ ജീവിതത്തില്‍ നേരിടുന്ന, നേരിട്ടുള്ള കഷ്ടപ്പാടുകള്‍ തന്നെയാണ്. ഇത്രയും കഷ്ടപ്പാടുകള്‍ നേരിട്ട താനെന്തിന് പ്രാര്‍ത്ഥിക്കണം എന്നാണ് അവരുടെ ചോദ്യം.

ജീവിതത്തില്‍ അനുഭവിച്ച സൗഭാഗ്യങ്ങളെയോ അനുഗ്രഹങ്ങളെയോ അവര്‍ ഓര്‍മ്മിക്കുന്നില്ല. പകരം ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ മാത്രം അവരുടെ മനസ്സുടക്കികിടക്കുന്നു. ഇത് സാത്താന്റെ കെണിയാണെന്നാണ് ഈശോ പറയുന്നത്.

യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഈശോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈശോയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

നിങ്ങളുടെ പ്രാര്‍ത്ഥനകളെ തടസപ്പെടുത്താനുള്ള പിശാചിന്റെ മറ്റൊരു മാര്‍ഗ്ഗമാണിത്.( അനുഗ്രഹങ്ങളെ വിസ്മൃതിയിലാഴ്ത്തി കഷ്ടതകള്‍ ഓര്‍ത്തുകൊണ്ടിരിക്കുക) കഷ്ടപ്പാടുകള്‍ മാത്രം ഓര്‍മ്മയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനേ തോന്നുകയില്ല. നല്ല നേരങ്ങള്‍ വിസ്മരിച്ചുകൂടാ. ഉത്തമമല്ലാത്ത സമയങ്ങളില്‍ ഉത്തമമായ നേരങ്ങളെക്കുറിച്ച ധ്യാനിക്കണം. അപ്പോള്‍ നിങ്ങളുടെ പോരാട്ടം എളുപ്പമായിരിക്കും. നിന്റെ ജീവിതത്തിന്റെ ശ്രദ്ധാകേന്ദ്രം നന്മയും ആത്മാവിന്‌റെ ശ്രദ്ധാകേന്ദ്രം ദൈവവും ആയിരിക്കുമ്പോള്‍ സാത്താന്റെ കൗശലങ്ങളെ മറികടക്കാനാകും.

അതെ, ദൈവം നമുക്ക്‌നല്കിയിരിക്കുന്ന നന്മകളോര്‍ക്കുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കാതിരിക്കാനാവില്ല. അനര്‍ഹമായ എത്രയോ കൃപകളുടെ കീഴിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. അതുതന്നെ പ്രാര്‍ത്ഥിക്കാന്‍ മതിയായ കാരണമല്ലേ?

Tags

Share this story

From Around the Web