മാമ്മോദീസ എന്ന കൂദാശയോട് വിശ്വസ്തത പുലർത്താൻ വി. ഹിലരി പഠിപ്പിക്കുന്ന പ്രാർഥന

 
baptism

നാലാം നൂറ്റാണ്ടിലെ ഒരു ബിഷപ്പായിരുന്നു പോയിറ്റിയേഴ്‌സിലെ വി. ഹിലരി. ഈ വിശുദ്ധന്റെ തിരുനാൾ ദിനമാണ് ജനുവരി 13. നാം സ്വീകരിച്ച മാമ്മോദീസ എന്ന കൂദാശയോട് വിശ്വസ്‌തരായിരിക്കാൻ വി. ഹിലരിയോട് നമുക്കു പ്രാർഥിക്കാം.

വി. ഹിലരിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ രചനകൾ അദ്ദേഹത്തിന്റെ പ്രാർഥനയായി മാറി. വിശുദ്ധന്റെ ആഴത്തിലുള്ള ആത്മീയവും ദൈവശാസ്ത്രപരവുമായ രചനകൾക്ക് ‘ഡോക്ടർ ഓഫ് ദി ചർച്ച്’ പദവി നൽകി സഭ അദ്ദേഹത്തെ അംഗീകരിച്ചു. ദൈവത്തോടുള്ള വിശ്വസ്തത അവന്റെ കൃപയുടെ ദാനമാണ്. അതിനാൽ, മാമ്മോദീസാ എന്ന കൂദാശയോട് എന്നും വിശ്വസ്തത പുലർത്താൻ വി. ഹിലരി ആവശ്യപ്പെടുന്നു.

അദ്ദേഹം രചിച്ച ഒരു പ്രാർഥന ഇതാ. അദ്ദേഹത്തോടൊപ്പം നമുക്കും പ്രാർഥിക്കാം, നമ്മുടെ മാമ്മോദീസയോട് വിശ്വസ്തത പുലർത്താനുള്ള കൃപയ്ക്കായി ദൈവത്തോട് അപേക്ഷിക്കുന്നു.

“ഞാൻ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും സ്നാനം ഏറ്റപ്പോൾ, എന്റെ പുനർജന്മത്തിന്റെ പ്രതീകമായി ഞാൻ പ്രഖ്യാപിച്ച കാര്യങ്ങളിൽ എന്നും വിശ്വസ്തത പുലർത്താൻ എന്നെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ പിതാവേ, നിന്നെയും നിന്നോടുകൂടെ നിന്റെ പുത്രനെയും ഞാൻ ആരാധിക്കട്ടെ. നിന്റെ ഏകജാതനായ പുത്രനിലൂടെ നിന്നിൽനിന്നു പുറപ്പെടുന്ന നിന്റെ പരിശുദ്ധാത്മാവിനു ഞാൻ അർഹനായിത്തീരട്ടെ, ആമ്മേൻ.”

Tags

Share this story

From Around the Web