കുടുംബ പ്രാർഥനയിൽ സജീവമായി പങ്കെടുക്കാൻ കുട്ടികളെ സഹായിക്കുന്ന കാര്യങ്ങൾ

 
family

നിങ്ങളുടെ കുട്ടികൾ കുടുംബപ്രാർഥനയിൽ നിങ്ങളോടൊപ്പമില്ലെങ്കിൽ, അത് പ്രാർഥന മോശമാണെന്നതിന്റെ ലക്ഷണമല്ലെന്ന് ഓർമ്മിക്കുക. അവരുടെ ശ്രദ്ധ വ്യതിചലിക്കുന്നത് അവരുടെ സ്വഭാവത്തേക്കാൾ അവരുടെ പ്രായം മൂലമാകാം. എന്നാൽ മിക്കപ്പോഴും കുടുംബപ്രാർഥനയുടെ നിമിഷങ്ങളിലായിരിക്കും കുട്ടികൾ ഏറ്റവും കൂടുതൽ അസ്വസ്ഥരാകുന്നതും അശ്രദ്ധ കാണിക്കുന്നതും.

കുട്ടികളുടെയും പ്രാർഥനയുടെയും യാഥാർത്ഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, അവരുടെ പ്രാർത്ഥനാ ബോധം വികസിപ്പിക്കാൻ നിങ്ങൾക്ക് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും? ചില ആശയങ്ങൾ ഇതാ:

ഇരിപ്പിടങ്ങളിൽ നിന്ന് തുടങ്ങുക

വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളായിരിക്കുമല്ലോ സ്വാഭാവികമായും വീട്ടിൽ ഉണ്ടായിരിക്കുക. രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ അവരിൽ ആരാണ് ഏറ്റവും കൂടുതലും ഏറ്റവുമാദ്യവും അശ്രദ്ധ കാണിക്കുന്നത് എന്ന് മനസ്സിലാക്കുക. അതിനു ശേഷം അവരെ മാറ്റിയിരുത്തുക.

പ്രാർഥന നിർത്തുക

കുട്ടികൾ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സൂചനയായി അവർ നിശബ്ദരാകുന്നതുവരെ പ്രാർഥിക്കുന്നത് നിർത്തുക. ശ്രദ്ധ വീണ്ടെടുക്കാൻ ഈ നിശബ്ദത സഹായിക്കും. അങ്ങനെയല്ലെങ്കിൽ അവർക്ക് മനസ്സിലാകുന്ന രീതിയിൽ അവരെ നോക്കുകയോ സ്പർശിക്കുകയോ ചെയ്യാം. എന്നാൽ അവരെ വിളിച്ചുകൊണ്ടുള്ള സംസാരം കൂടുതൽ വഴിതെറ്റിച്ചേക്കാം.

എപ്പോൾ നിർത്തണമെന്ന് അറിയുക

കുട്ടികളുടെ ദുർബലമായ സഹകരണത്തിന് പരിഹാരമായി പ്രാർഥനാ സെഷനുകളുടെ സമയം ദീർഘിപ്പിക്കുന്നത് സ്ഥിതി പലപ്പോഴും കൂടുതൽ വഷളാകുന്നതിലേയ്ക്ക് നയിക്കുന്നു. ചില പ്രാർഥനകൾ മറ്റൊരു സമയത്തേക്ക് നീക്കിവയ്ക്കുന്നത് നന്നായിരിക്കും. സുദീർഘമായ പ്രാർഥന സമയം കുഞ്ഞുങ്ങളെ പ്രാർഥനയിൽ നിന്നും കൂടുതൽ അകറ്റാൻ കാരണമായേക്കും.

കടപ്പാട് ലൈഫ് ഡേ

Tags

Share this story

From Around the Web