തലവേദനയാൽ ബുദ്ധിമുട്ടുന്നവരുടെ മധ്യസ്ഥനായ വി. ഡെനിസിനോടുള്ള പ്രാർഥന

 
0777

നിങ്ങൾ അനുഭവിക്കുന്ന ഏതൊരു തരത്തിലുള്ള തലവേദനയിൽ നിന്നും സംരക്ഷണം നേടുന്നതിനായി വിശുദ്ധ ഡെനിസിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള ഒരു ചെറിയ പ്രാർഥന:

ഓ ദൈവമേ, അങ്ങയുടെ വിശുദ്ധ മെത്രാനും രക്തസാക്ഷിയുമായ ഡെനിസിലൂടെ ഫ്രാൻസിലെ ജനങ്ങൾക്ക് അങ്ങയുടെ രക്ഷാകരമായ വിശ്വാസം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് മുമ്പും പിമ്പും നിരവധി അദ്ഭുതങ്ങളാൽ അദ്ദേഹത്തെ മഹിമപ്പെടുത്തുകയും ചെയ്തവനെ, അദ്ദേഹത്തിന്റെ മധ്യസ്ഥതയിലൂടെ, അദ്ദേഹം ജീവിക്കുകയും പ്രസംഗിക്കുകയും ചെയ്ത ആ വിശ്വാസം ഞങ്ങളുടെ ജീവിതവഴിയിൽ ഞങ്ങൾക്ക് വെളിച്ചമായിരിക്കാൻ അനുഗ്രഹം നൽകണമേ.

അങ്ങനെ മനസ്സാക്ഷിയുടെ എല്ലാ ഉത്കണ്ഠകളിൽ നിന്നും ഞങ്ങൾ സംരക്ഷിക്കപ്പെടാനും, മനുഷ്യസഹജമായ ബലഹീനതകളാൽ ഞങ്ങൾ പാപം ചെയ്തുപോയിട്ടുണ്ടെങ്കിൽ, സത്യസന്ധമായ പശ്ചാത്താപത്തിലൂടെ എത്രയും വേഗം അങ്ങയിലേക്ക് മടങ്ങിവരാനും കൃപ ചെയ്യണമേ. കൂടാതെ, ശക്തനായ ഈ സഹായിയുടെ പുണ്യങ്ങളാലും മധ്യസ്ഥതയാലും, ഞാൻ അങ്ങയുടെ സന്നിധിയിൽ വിനയപൂർവം സമർപ്പിക്കുന്ന ഈ യാചന “അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമേ ആകണമേ” എന്ന് ഭക്തിപൂർവ്വം പ്രാർഥിച്ചുകൊണ്ട് ദയാപൂർവം എനിക്ക് നൽകണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു.

ആമ്മേൻ.

Tags

Share this story

From Around the Web