ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. പ്രഭാത പ്രാർത്ഥന

 jesus christ-64

കരുണാ സമ്പന്നനായ ഞങ്ങളുടെ നല്ല ഈശോയേ... തപസ്സു കാലത്തിന്റെ അനുഗ്രഹീതമായ ഈ പ്രഭാത നിമിഷങ്ങളിൽ ഉപേക്ഷിച്ചവയിലേക്ക് ഇനിയൊരിക്കലും തിരികെ പോകാനാവാത്ത വിധം അനുതാപത്തിൽ നിലനിൽക്കാനും. അങ്ങയെ കൂടുതൽ സ്നേഹിക്കാനുമുള്ള കൃപയ്ക്കായി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. ജീവിതത്തിൽ ഞങ്ങളുടെ പല പ്രാർത്ഥനകൾക്കും ഉത്തരം കിട്ടാതെ പോകുന്നതും.

പല ആഗ്രഹങ്ങളും സാധ്യമാകാതെ പോകുന്നതും വിശ്വാസത്തിന്റെ കുറവോ പ്രാർത്ഥനയുടെ പോരായ്മയോ കൊണ്ടല്ല. മറിച്ച് അതിന്മേലുള്ള ദൈവഹിതത്തെക്കുറിച്ച് വ്യക്തതയില്ലാത്തതു കൊണ്ടും ഞങ്ങളുടെ ആഗ്രഹങ്ങളെ ദൈവത്തിന്റെ കൂടി സ്വപ്നങ്ങളായി കരുതി തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതു കൊണ്ടുമാണ്.

സ്നേഹ നാഥാ... അങ്ങേയ്ക്ക് ഞങ്ങളെക്കുറിച്ച് മനോഹരമായ സ്വപ്നങ്ങളും ശുഭകരമായ പദ്ധതികളുമുണ്ടെന്ന് ഞങ്ങളറിയുന്നു. എത്ര വിലപ്പെട്ടതായി തോന്നിയാലും ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് സ്വയം മൂല്യം കൽപ്പിക്കാതെ അങ്ങയുടെ തിരുഹിതം നിറവേറണമേ എന്ന പ്രാർത്ഥനയിൽ കൂടുതൽ വിശ്വാസത്തോടെ ആഴപെടാൻ ഞങ്ങളെ സഹായിക്കണമേ. എല്ലാറ്റിലുമുപരി ഞങ്ങളുടെ ആഗ്രഹങ്ങളോടും പ്രയത്നങ്ങളോടുമൊപ്പം അവയുടെ അധികാരവും വിജയവും മഹത്വവും എന്നും അങ്ങയുടേതു മാത്രമായിരിക്കാൻ അനുഗ്രഹമരുളുകയും ചെയ്യണമേ...

അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web