രോഗശാന്തിയും അത്ഭുതങ്ങളും സംഭവിക്കുന്നതിനായി ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

 
prayer

രോഗങ്ങള്‍ നമ്മുടെ സന്തോഷം കെടുത്തിക്കളയുന്നു. ശാരീരികമാനസികബുദ്ധിമുട്ടുകള്‍ക്ക് പുറമെ സാമ്പത്തികബാധ്യതകളും അത് വരുത്തിവയ്ക്കുന്നു. രോഗമില്ലാത്ത അവസ്ഥ സന്തോഷവും സമാധാനവും നല്കുന്നു.

നമ്മുടെയും നമ്മുക്ക് പ്രിയപ്പെട്ടവരുടെയും രോഗാവസ്ഥകള്‍ എത്രയധികമായിട്ടാണ് നമ്മെ തളര്‍ത്തിക്കളയുന്നത്! ഇങ്ങനെയുള്ള സാഹചര്യത്തില്‍ നമുക്ക് ദൈവകരുണയിലും അവിടുത്തെ ശക്തിയിലും ആശ്രയിക്കുക മാത്രമേ ചെയ്യാനുള്ളൂ.

വചനത്തിന്റെ ശക്തി ഇവിടെയാണ് പ്രകടമാകുന്നത്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:30 ലെ വചനം രോഗസൗഖ്യത്തിനുംഅത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നതിനുമായി നമുക്ക് പ്രാര്‍ത്ഥിക്കാം.

അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്‌റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണ്ണ ധൈര്യത്തോടെ പ്രസംഗിക്കാന്‍ഈ ദാസരെ അനുഗ്രഹിക്കണമേ

ഈ വചനം നമുക്ക് പലതവണ ആവര്‍ത്തിക്കാം. വിശ്വാസപൂര്‍വ്വമായ പ്രാര്‍ത്ഥന രോഗിയെ സൗഖ്യപ്പെടുത്തുമെന്ന കാര്യവും നമുക്ക് ഓര്‍മ്മിക്കാം.

Tags

Share this story

From Around the Web