ദുഃഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക. ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്. പ്രഭാത പ്രാർത്ഥന

 
Jesus

കരുണാമയനായ ദൈവമേ...

നന്മ നിറഞ്ഞ ഈ പ്രഭാതത്തിലേക്ക് ഞങ്ങളെ വിളിച്ചുണർത്തിയ അങ്ങയുടെ കരുണയ്ക്ക് ഒരായിരം നന്ദി. പലപ്പോഴും അപരന്റെ സങ്കടങ്ങളുടെ കാരണം ചികഞ്ഞു കണ്ടെത്താൻ ശ്രമിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിനുള്ളിലെ പ്രിയപ്പെട്ടവരുടെ മന:പ്രയാസങ്ങളെ തിരിച്ചറിയാൻ കഴിയാറില്ല.

ഭർത്താവിന്റെ അമിതമായ ദേഷ്യത്തെക്കുറിച്ച് പരാതിപ്പെടുന്ന ഭാര്യ ഒരിക്കലും അദ്ദേഹത്തിന്റെ ജോലി സാഹചര്യങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാറില്ല.

ഭാര്യ കുടുംബത്തിൽ പതിവായി ചെയ്യാറുള്ള കാര്യങ്ങളെല്ലാം മുടക്കം വരുത്താതെ ചെയ്യുന്നുണ്ടെങ്കിലും പതിവിൽ നിന്നും വ്യത്യസ്തമായി അവളുടെ മുഖം വാടിയിരിക്കുന്നുണ്ടെന്നും കണ്ണുകൾ കലങ്ങിയിരിക്കുന്നുണ്ടെന്നുമുള്ള ഉൾക്കാഴ്ച്ചയെ ഭർത്താവ് ബോധപൂർവം അവഗണിച്ചു കളയുന്നു. വീടിന്റെ അന്തരീക്ഷത്തെ തങ്ങളുടെ സാനിധ്യം കൊണ്ട് സന്തോഷിപ്പിച്ചിരുന്ന മക്കൾ അകാരണമായി അവരുടെ ലോകത്തേക്കു ചുരുങ്ങി പോയതും മനസ്സു തുറന്നു സംസാരിക്കാൻ മറന്നതും ഞങ്ങൾ കാര്യമായി ശ്രദ്ധിച്ചില്ല.

ഈശോയേ. ദു:ഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുന്ന അങ്ങയുടെ പ്രസാദവരത്താൽ നയിക്കപ്പെടുവാനുള്ള കൃപ ഞങ്ങൾക്കും നൽകണമേ. അപ്പോൾ നിഷ്പ്രയോജനമായ കോപത്തെ ആശ്രയിക്കാതെ ഹൃദയം തുറന്നുള്ള പങ്കുവയ്ക്കലിലൂടെ അന്യോന്യം

സമാശ്വാസമേകാൻ ഞങ്ങൾക്കു സാധിക്കുകയും. പരസ്പരം ഹൃദയാർദ്രതയോടെ പെരുമാറാനുള്ള അനുഗ്രഹം ഞങ്ങളും സ്വന്തമാക്കുകയും ചെയ്യും... നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web