ജീവിതത്തില്‍ പലവിധ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിജീവിക്കാനായി ഈ ലഘുപ്രാര്‍ത്ഥന പെട്ടെന്ന് ചൊല്ലൂ

 
prayer

പ്രലോഭനങ്ങളെ അതിജീവിക്കുക എന്നത് ദുഷ്‌ക്കരമായ കാര്യമാണ്. പ്രലോഭനം എന്നത് ശാരീരികമായ ഒരു ആസക്തി എന്ന് മാത്രം വിചാരിക്കരുത്. പൊട്ടിത്തെറിക്കല്‍, മുന്‍കോപം, ദേഷ്യം, കൊതി ഇതെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രലോഭനങ്ങളാണ്.

ഈ പ്രലോഭനങ്ങളെ നേരിടാന്‍ മാനുഷികമായി നാം കരുത്തരല്ല. പ്രാര്‍ത്ഥനകൊണ്ടുമാത്രമേ അത് സാധിക്കൂ. പക്ഷേ ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥനകള്‍ അത്തരമൊരു അവസരത്തില്‍ ബുദ്ധിമുട്ടായിരിക്കും. അവിടെയാണ് ലഘുവായ പ്രാര്‍ത്ഥനകളുടെ പ്രസക്തി.

ദേഷ്യം തോന്നുന്ന അവസരത്തില്‍, ദേഷ്യം അടക്കിനിര്‍ത്താന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക
എന്റെ ഈശോയേ എനിക്ക് ക്ഷമ നല്കണമേ, എന്നെ അനുഗ്രഹിക്കണമേ.പരിശുദ്ധ അമ്മേ എന്റൈ സഹായത്തിനെത്തണമേ

അതുപോലെ ദുഷ്ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക..
ഈശോയേ, മാതാവേ എന്നെ സഹായിക്കണമേ

ഈ പ്രാര്‍ത്ഥന സാധിക്കുമ്പോഴെല്ലാം ചൊല്ലുക.

അതുപോലെ നന്മ നിറഞ്ഞ മറിയമേയും സാധിക്കുംപോലെ ചൊല്ലുക. ഇതുവഴി നാം സമാധാനചിത്തരും ശാന്തരുമായിത്തീരും.

Tags

Share this story

From Around the Web