വിശുദ്ധ അന്തോണീസിനോടു ഈ പ്രാര്‍ത്ഥന ചൊല്ലൂ, ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല

 
st antony

അത്ഭുതപ്രവര്‍ത്തകനാണ് വിശുദ്ധ അന്തോണീസ്. അന്തോണീസിനോടുള്ള പ്രാര്‍ത്ഥനകളില്‍ നമുക്ക് ഉറച്ചുവിശ്വസിക്കാവുന്ന കാര്യം പുണ്യവാന്റെ മാധ്യസ്ഥം നമുക്കെന്നും ശക്തിയും കോട്ടയുമായിരിക്കും എന്നതാണ്. വിളിച്ചപേക്ഷിക്കുന്നവരെ വിശുദ്ധനൊരിക്കലും തള്ളിക്കളയുകയില്ലെന്നതാണ്. ഇത്തരമൊരു വിശ്വാസത്തോടെ അന്തോണീസിനോട് പ്രാര്‍ത്ഥിക്കാനുള്ള മനോഹരമായ പ്രാര്‍ത്ഥനയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

വിശുദ്ധരില്‍ ഏറ്റവും സൗമ്യനായ വിശുദ്ധ അന്തോണീസേ, ദൈവത്തോടുള്ള അങ്ങയുടെ സ്‌നേഹവും അവിടുത്തെ സൃഷ്ടികളോടുള്ള സ്‌നേഹവും ഭൂമിയിലായിരിക്കുമ്പോള്‍ അത്ഭുതകരമായ ശക്തികള്‍ സ്വന്തമാക്കാന്‍ അങ്ങയെ പ്രാപ്തനാക്കിയല്ലോ. അങ്ങയുടെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് എന്റെ ഈ പ്രത്യേക നിയോഗം സമര്‍പ്പിക്കുന്നു.

സൗമ്യനും സ്‌നേഹസമ്പന്നനുമായ വിശുദ്ധ അന്തോണീസേ അങ്ങയുടെ ഹൃദയത്തില്‍ എന്നും മാനുഷികസഹാനുഭൂതി നിറഞ്ഞുനില്ക്കുന്നുവല്ലോ. അങ്ങയുടെ കൈകളിലിരിക്കുന്ന ശിശുവായ യേശുവിന്റെ ചെവികളില്‍ എന്റെ അപേക്ഷ സമര്‍പ്പിക്കണമേ. എന്‌റെ ഹൃദയത്തിന്റെ നന്ദി എന്നും അങ്ങയോട് പ്രകാശിപ്പിക്കുന്നു. ആമ്മേന്‍

Tags

Share this story

From Around the Web