സമാധാന പൂര്‍വമായി കിടന്നുറങ്ങാനും ഉന്മേഷത്തോടെ ഉണര്‍ന്നെണീല്ക്കാനും ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലൂ

 
apap

പല ദിവസവും നാം ഉറക്കമുണര്‍ന്ന് എണീല്ക്കുന്നത് ആകുലപ്പെട്ട മനസ്സുമായിട്ടാണ്. പല രാത്രിയും നാം കിടക്കാന്‍ പോകുന്നത പലവിധത്തിലുള്ള ആശങ്കകളുമായിട്ടാണ്. രാത്രിയില്‍ എങ്ങനെ ഉറങ്ങാന്‍ കിടക്കുന്നുവോ അതുപോലെ മാത്രമേ നമുക്ക് രാവിലെ ഉണര്‍ന്നെണീല്ക്കാനും കഴിയൂ എന്നതാണ് സത്യം. അതുകൊണ്ട് രാത്രിയില്‍ നാം സമാധാനത്തോടെ കിടന്നുറങ്ങുക.

അപ്പോള്‍ സമാധാനത്തോടെ രാവിലെ ഉണര്‍ന്നെണീല്ക്കാനും നമുക്ക് കഴിയും. ഇതുരണ്ടും സാധിക്കണമെങ്കില്‍ നാം ദൈവകൃപയില്‍ ആശ്രയിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ കരങ്ങളിലേക്ക് കൊടുക്കുക എന്നതാണ്. ദൈവകൃപയില്‍ ശരണം കണ്ടെത്തുന്ന ഒരാള്‍ക്ക് മാത്രമേ സമാധാനത്തോടെ ഉറങ്ങാനും ഉണരാനും കഴിയുകയുളളൂ. അതിനായി നമുക്ക് ഇങ്ങനെ പ്രഭാതത്തിലും രാത്രിയിലും പ്രാര്‍ത്ഥിക്കാം:

പിതാവേ എന്റെ ആത്മാവിനെ ഞാന്‍ അങ്ങേ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. കര്‍ത്താവായ ഈശോയേ എന്റെ ആത്മാവിനെ സ്വീകരിക്കണമേ. ഈശോയെ എന്റെ ആത്മാവിനെ അവിടുന്ന് കാത്തുകൊള്ളണമേ. അങ്ങേയ്ക്ക് ഇഷ്ടമില്ലാത്ത എല്ലാറ്റില്‍ നിന്നും എന്റെ ആത്്മാവിനെ സംരക്ഷിക്കണമേ. സമാധാനപൂര്‍വ്വമായി രാത്രിയില്‍ കിടന്നുറങ്ങാനും സമാധാനത്തോടും സന്തോഷത്തോടും ഊര്‍ജ്ജ്വസ്വലതയോടും കൂടി ഉണര്‍ന്നെണീല്ക്കാനും എന്നെ സഹായിക്കണമേ.

എനിക്ക് കരുത്തു നല്കണമേ. എന്റെ ജീവിതത്തിലെ നിയോഗങ്ങളുടെ മേല്‍ കരുണാപൂര്‍വ്വമായ കടാക്ഷം ഉണ്ടായിരിക്കണമേ. അങ്ങേ ഇഷ്ടം പോലെ എന്റെ ജീവിതത്തിലെ എല്ലാ ദിവസവും പ്രത്യേകിച്ച് ഇന്നേ ദിവസവും എല്ലാം സംഭവിക്കട്ടെ. ഈശോയെ എന്റെ പ്രവൃത്തികളും ചിന്തകളും എല്ലാം അവിടുന്ന് ഏറ്റെടുക്കണമേ. അവിടുത്തെ കരങ്ങളില്‍ എല്ലാം സമര്‍പ്പിക്കപ്പെട്ടാല്‍ പിന്നെയൊരിക്കലും എനിക്ക് ആശങ്കപ്പെടേണ്ടതില്ലല്ലോ. ആമ്മേന്‍

Tags

Share this story

From Around the Web