ലിയോ പതിനാലമന്‍ മാര്‍പാപ്പയുടെ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന പ്രാര്‍ത്ഥന

ഞങ്ങളുടെ അറിവിന്റെ പ്രകാശമായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ തീരുമാനങ്ങളെ നയിക്കുന്ന സൗമ്യമായ ശ്വാസമേ, അങ്ങയുടെ ശബ്ദം ശ്രദ്ധയോടെ ശ്രവിക്കാനും എന്റെ ഹൃദയത്തിന്റെ മറഞ്ഞിരിക്കുന്ന വഴികള്‍ വിവേചിക്കാനും അങ്ങനെ, അങ്ങേക്ക് യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ടവ മനസിലാക്കാനും എന്റെ ഹൃദയത്തെ അതിന്റെ പ്രശ്നങ്ങളില്‍ നിന്ന് മോചിപ്പിക്കാനുമുള്ള കൃപ എനിക്ക് നല്‍കണമേ.
ഒരുനിമിഷം ശാന്തമായി നില്‍ക്കുന്നത് എങ്ങനെയാണെന്ന് അഭ്യസിക്കുന്നതിനുള്ള കൃപക്ക് വേണ്ടി അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
അങ്ങനെ, പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാതെ പോകുന്ന എന്റെ പ്രവര്‍ത്തശൈലിയെക്കുറിച്ചും എന്റെ ഉള്ളില്‍ വസിക്കുന്ന വികാരങ്ങളെക്കുറിച്ചും
എന്നെ കീഴടക്കുന്ന ചിന്തകളെക്കുറിച്ചും എനിക്ക് തിരിച്ചറിവ് ലഭിക്കാനിടയാകട്ടെ
സംശയത്തിന്റെയും തളര്‍ച്ചയുടെയയും നിമിഷങ്ങളിലൂടെ ഞാന്‍ കടന്നുപോകേണ്ടി വന്നാലും, സംഘര്‍ഷത്തിലൂടെ കടന്നുപോവുകയും വിചിന്തനം ചെയ്യുകയും അന്വേഷിക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യേണ്ടി വന്നാലും എന്റെ തിരഞ്ഞെടുപ്പുകള്‍ എന്നെ സുവിശേഷത്തിന്റെ സന്തോഷത്തിലേക്ക് നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, യാത്രയുടെ അവസാനം, അങ്ങ് നല്‍കുന്ന ആശ്വാസം, ശരിയായ തീരുമാനത്തിന്റെ ഫലമാണ്.
എന്നെ പ്രചോദിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ എനിക്ക് നല്‍കണമേ, അങ്ങനെ ക്രിസ്തുവില്‍ നിന്ന് എന്നെ അകറ്റുന്നവ നിരസിക്കാനും അവിടുത്തെ കൂടുതല്‍ പൂര്‍ണമായി സ്‌നേഹിക്കാനും സേവിക്കാനും എനിക്ക് ഇടയാകട്ടെ ആമേന്‍.
(‘ജീവിതത്തില്‍ തിരഞ്ഞെടുക്കേണ്ട വഴികള്‍ വിവേചിച്ച് അറിയുന്നതിനും ക്രിസ്തുവില്‍നിന്നും സുവിശേഷത്തില്‍നിന്നും നമ്മെ അകറ്റുന്ന എല്ലാറ്റിനെയും നിരാകരിക്കുന്നതിനും’ – ജൂലൈ മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തോടൊപ്പം നല്‍കിയിരിക്കുന്ന ലിയോ 14 ാമന്‍ പാപ്പയുടെ പ്രാര്‍ത്ഥന.)