തിരുരക്ത സംരക്ഷണ പ്രാർത്ഥന

 
Jesus easter

കാൽവരിയിൽ എനിക്കുവേണ്ടി രക്തം ചിന്തി മരിച്ച യേശുവേ, എന്നെ വിലകൊടുത്തു വാങ്ങിയ യേശുവേ…അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ എൻറെ സകല പാപങ്ങളും കഴുകി എന്നെ വിശുദ്ധീകരിക്കണമേ.

എന്റെ പഞ്ചേന്ദ്രിങ്ങളെയും, ചിന്ത, ഭാവന, ബുദ്ധി, ഓർമ്മ, കല്പനാശക്തി, ഇച്ഛാശക്തി ഇവയെയും അവിടുത്തെ തിരുരക്തത്താൽ ഓരോ നിമിഷവും കഴുകണമേ . വിശുദ്ധീകരിക്കേണമേ.

ഞാൻ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും സഞ്ചരിക്കുമ്പോഴും അവിടുത്തെ തിരുരക്തത്തിന്റെ വലിയ സംരക്ഷണം നിരന്തരം എനിക്ക് നല്കേണമേ. അങ്ങനെ ഞാൻ സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുകൊണ്ട് അവിടുത്തെ പാതയിൽ സഞ്ചരിക്കുവാനും എപ്പോഴും അവിടത്തോടുകൂടെ ആയിരിക്കാനും ഇടയാകട്ടെ ആമേൻ.

യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ ഓരോ നിമിഷവും എന്നെ കഴുകണമേ .. ഈശോയെ എന്നെ തിരു തിരുരക്തത്താൽ കഴുകി… തിരുരക്ത കടലിൽ മുക്കി പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ. (3)

Tags

Share this story

From Around the Web