ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ കൂടുതല്‍ ഭക്തിയും സ്‌നേഹവും അനുഭവപ്പെടാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

 
qurbana

എന്നും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ശീലമാക്കിയിരിക്കുന്നവര്‍ക്ക് പോലും ചില ദിവസങ്ങളില്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ വേണ്ടത്ര ഉത്സാഹമോ സന്തോഷമോ അനുഭവപ്പെടാറില്ല.

വേണ്ടത്ര ഭക്തിയോ ഒരുക്കമോ ഇല്ലാതെയുള്ളദിവ്യകാരുണ്യ സ്വീകരണം ദൈവസന്നിധിയില്‍ സ്വീകാര്യമാവുകയില്ല. അതുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കാന്‍ നമുക്ക് ഉത്സാഹം വേണം, ഭക്തിയും വേണം.അതിനായി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

എന്റെ ദൈവവും രാജാവും സര്‍വ്വവുമായ ഈശോയേ,എന്റെ ആ്ത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു. ദിവ്യകാരുണ്യസ്വീകരണത്തിലൂടെ അങ്ങുമായി ഒന്നായിചേരാന്‍ ഞാനാഗ്രഹിക്കുന്നു.

സ്വര്‍ഗ്ഗത്തിന്റെ അപ്പവും മാലാഖമാരുടെ ഭക്ഷണവുമായ ദിവ്യകാരുണ്യം സ്വീകരിച്ച് എന്റെ ഹൃദയവും ആത്മാവും ആനന്ദത്താല്‍ നിറയാന്‍ ഇടയാക്കണമേ

വരിക, എന്റെ ആത്മാവിലേക്ക് വരിക അങ്ങയോടുളള സ്‌നേഹത്താല്‍ എന്റെ ഹൃദയം ജ്വലിക്കട്ടെ.ഈശോയേ ദിവ്യകാരുണ്യത്തില്‍ എഴുന്നെള്ളിയിരിക്കുന്ന സ്‌നേഹമേ എന്നെ ഒരുനാളും വിട്ടുപോകരുതേ. പാപം മൂലം അങ്ങയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ എന്നെ ഒരിക്കലും അനുവദിക്കരുതേ.

കടപ്പാട് മരിയൻ പത്രം
 

Tags

Share this story

From Around the Web