ദൈവകല്പനകള്‍ പാലിച്ചുജീവിക്കുമ്പോഴും പീഡനങ്ങളോ? ഇതിന് പിന്നിലെന്താണെന്നറിയണോ??

 
PRAYER

നല്ലരീതിയില്‍ ജീവിക്കുമ്പോഴും ദൈവകല്പനകള്‍ കൃത്യമായിപാലിക്കുമ്പോഴും ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകള്‍ മാറാത്ത അനുഭവം പലരുടെയും ജീവിതത്തിലുണ്ടാവും. തിരുസഭയുടെകല്പനകള്‍ അനുസരിച്ചും വചനാധിഷ്ഠിതമായി ജീവിച്ചും മുന്നോട്ടുപോകുമ്പോഴായിരിക്കും യാതൊരുകാരണവുമില്ലാതെ അനേകര്‍ നമ്മെ മുറിപ്പെടുത്താനും ദ്രോഹിക്കാനുമായി മുന്നോട്ടുവരുന്നത്.

അവര്‍ നമുക്കെതിരെ അപവാദം പറയുകയും നമ്മെ അവഗണിക്കുകയും നമുക്കെതിരെ ഉപജാപങ്ങള്‍ക്ക് രൂപം കൊടുക്കുകയും ഒക്കെ ചെയ്‌തേക്കാം. എന്നാല്‍ ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്നതിന് ആത്മീയമായ ഒരു ഉത്തരമുണ്ട്.

അത് മറ്റൊന്നുമല്ല ഭാവിയില്‍ ദൈവകൃപയുടെ വിതരണക്കാരനാകാന്‍ ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നതിന്റെ അടയാളമാണ് അത്. അതുകൊണ്ട് ഒരിക്കലും വിശുദ്ധജീവിതം നയിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളുടെ പേരില്‍ മനസ്സ് നിരാശയിലാകരുത്.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web