മക്കളുടെയോ പ്രിയപ്പെട്ടവരുടെയോ ജന്മദിനങ്ങളില്‍ ഇങ്ങനെ വചനം പറഞ്ഞു പ്രാര്‍ത്ഥിച്ച് ആശംസകള്‍ നേരൂ….

 
birthday

ഇന്ന് നിങ്ങളുടെ ജന്മദിനമാണോ..അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട ആരുടെയെങ്കിലും? തീര്‍ച്ചയായും ഇത് വായിക്കുന്ന ചിലരുടെയെങ്കിലും ജന്മദിനമോ അവരുടെ പ്രിയപ്പെട്ടവരുടെ ജന്മദിനമോ ഇന്ന് ആയിരിക്കാം.

ഇനി അതല്ല അടുത്തദിവസങ്ങളിലോ ഈ വര്‍ഷത്തിലെ ബാക്കി ദിവസങ്ങളിലോ ആകാം. പക്ഷേ വിഷയം അതല്ല, ജന്മദിനം എന്നു വന്നാലും അന്നേ ദിവസം നാം പൊതുവെ ആശംസിക്കാറുള്ളത് ഹാപ്പി ബെര്‍ത്ത്‌ഡേ എന്നാണല്ലോ. അത് സാധാരണമായ ഒരു ആശംസയാണ്. എന്നാല്‍ ഇനി മുതല്‍ അതിനൊപ്പം നമുക്കൊരു പ്രാര്‍ത്ഥന കൂടി നല്കിയാലോ.?

വിശുദ്ധ ഗ്രന്ഥത്തില്‍ ജന്മദിനത്തില്‍ ആശംസ അര്‍പ്പിക്കാനുളള ഒരു പ്രാര്‍ത്ഥനയുണ്ട്.സംഖ്യയുടെ പുസ്തകം 6: 24-26 ല്‍ ആണ് അപ്രകാരമൊരു പ്രാര്‍ത്ഥനയുള്ളത്.

അഹറോനോടും പുത്രന്മാരോടും പറയാനായി കര്‍ത്താവ് മോശയോട് അരുളിച്ചെയ്ത പ്രാര്‍ത്ഥനയാണ് അത്.
കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോടെ കടാക്ഷിച്ചു നിനക്ക് സമാധാനം നല്കട്ടെ.

എത്ര നല്ല പ്രാര്‍ത്ഥനയും ആശംസയും അല്ലേ. ഈ പ്രാര്‍ത്ഥന മനോഹരമായി രൂപകലപ്‌ന ചെയ്ത് ആശംസകള്‍ നേര്‍ന്നുകൊണ്ട് അയച്ചുകൊടുക്കുന്നതും നല്ലതായിരിക്കും.

Tags

Share this story

From Around the Web