വിശുദ്ധിയോടും ദൈവഭക്തിയോടും കൂടി ജീവിക്കണേ,വചനം പറയുന്നത് കേള്‍ക്കൂ..

 
bible

ജീവിത വിശുദ്ധിയും ദൈവഭക്തിയും കാലഹരണപ്പെട്ട സംഗതികളാണെന്ന് തെറ്റിദ്ധരിക്കുന്ന ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. നശ്വരമായ ഈലോകത്തിന് അപ്പുറം മറ്റൊരു ലോകത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. അങ്ങനെയൊരു ചിന്തയുണ്ടെങ്കില്‍ മാത്രമാണല്ലോ ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടാവൂ? തിന്നും കുടിച്ചും രമിച്ചും ചൂഷണംചെയ്തും പണംസമ്പാദിച്ചും ജീവിക്കാമെന്നാണ് ഇക്കൂട്ടരുടെ ധാരണ. പക്ഷേ തിരുവചനം നമ്മോട് പറയുന്നത്,

ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌ക്കാന്തിയുള്ളവരായിരിക്കണം( 2 പത്രോ 3:11) എന്നാണ്.

കര്‍ത്താവിന്റെ ദിനം കള്ളനെപോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞുചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും ( 2 പത്രോ 3:10) എന്നും വചനം ഓര്‍മ്മിപ്പിക്കുന്നു. ആകയാല്‍ നമുക്ക് വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കാം.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web