ഈയൊരു വചനം മനസ്സില്‍ സൂക്ഷിക്കൂ, മനസ്സൊരിക്കലും നിരാശപ്പെടേണ്ടിവരില്ല

 
bible

ദൈവം കൈവിട്ടു, ഉപേക്ഷിച്ചു എന്നെല്ലാം മനസ്സില്‍ സങ്കടപ്പെടാത്ത, നിരാശ തോന്നാത്ത ആരെങ്കിലുമുണ്ടാവുമോ? പ്രതികൂലങ്ങളുടെ നടുവില്‍,വിചാരിച്ചതുപോലെ ഒന്നും സംഭവിക്കാതെവരുമ്പോള്‍ അപ്പോഴെല്ലാമാണ് ഇങ്ങനെയൊരു ചിന്ത മനസ്സിലേക്ക് കടന്നുവരുന്നത്.

എന്നാല്‍ ദൈവം നമ്മെ യഥാര്‍ത്ഥത്തില്‍ കൈവിടുമോ? ഒരിക്കലുമില്ല. ദൈവത്തിന് നമ്മെക്കുറിച്ച് വിചാരമില്ലാതെ വരുമോ? അതുമില്ല.

മനസ്സില്‍ പലതരത്തിലുള്ള നെഗറ്റീവ് ചിന്തകള്‍ കടന്നുവരുമ്പോള്‍, ദൈവത്തെക്കുറിച്ചുപോലും സംശയം തോന്നുമ്പോള്‍ സങ്കീര്‍ത്തനം 115: 12 ചൊല്ലുക.
കര്‍ത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്. അവിടുന്ന് നമ്മെ അനുഗ്രഹിക്കും. ഇതാണ് ആ വചനം. ഈ വചനത്തെ വ്യക്തിപരമായി ഏറ്റെടുത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കുക
കര്‍ത്താവിനെ എന്നെക്കുറിച്ച് വിചാരമുണ്ട്. അവിടുന്ന് എ്‌ന്നെ അനുഗ്രഹിക്കും

Tags

Share this story

From Around the Web