ഞാന്‍ ദൈവത്തോട് അടുത്താണ് എന്ന് പറയുന്ന ചിന്ത അഹങ്കാരമോ?

 
prayer

ഞാന്‍ ദൈവത്തോട് അടുത്താണ് എന്ന് പറയുന്നത് അഹങ്കാരമാണെന്ന് യേശു തന്നെ വെളിപെടുത്തുന്നു. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് യേശുവിന്റെ ഈ വെളിപെടുത്തല്‍. ഞാന്‍ ദൈവത്തോട് അടുത്താണ് എന്ന് പറയുന്നത് എങ്ങനെയാണ് അഹങ്കാരമാകുന്നത്?

ഈശോ പറയുന്നത് ഇപ്രകാരമാണ്: ഞാന്‍ ദൈവത്തോട് അടുത്താണ് എന്ന് നിന്നോട് പറയുന്ന ചിന്ത അതില്‍ത്തന്നെ അഹങ്കാരമുണ്ട്. നിന്റെ ഉള്ളിലെ ഈ അഹന്തയിലാണ് സാത്താന്‍ പിടികൂടുന്നത്.

അപ്പോള്‍ സ്വഭാവികമായും നാം എങ്ങനെയാണ് പറയേണ്ടത്? അതിന് ഈശോ നല്കുന്ന മറുപടി ഇങ്ങനെയാണ്: ഞാന്‍ ദൈവത്തോട് ആവശ്യത്തിന് അടുത്തിട്ടില്ല. എനിക്ക് എങ്ങനെ ഇനിയും കൂടുതല്‍ അടുക്കാനാകും? വിശുദ്ധി പ്രാപിക്കാന്‍ നിനക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് നീ സ്വയം പരിശോധിച്ചറിയണം. വിശുദ്ധിക്കുവേണ്ടി ഓരോ നിമിഷവും കഠിനമായി യത്‌നിക്കുമ്പോള്‍ സാത്താന്റെ ഉദ്ദേശ്യം നിന്നില്‍ നടക്കുകയില്ല.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web