ധൈര്യക്കുറവുണ്ടോ എങ്കില്‍ ഈ തിരുവചനം പറഞ്ഞ് ശക്തിപ്രാപിക്കൂ..
Sep 30, 2025, 14:23 IST

ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് ആഗ്രഹമുണ്ടാവാം. എന്നാല്‍ അത് പ്രവൃത്തിപഥത്തിലെത്തിക്കാന്‍ നമുക്ക് ധൈര്യം ഉണ്ടാവണമെന്നില്ല. എന്തോ ഒരു ശക്തി നമ്മെ പിന്നിലേക്ക് വലിക്കുന്നു. പ്രസംഗിക്കാന്‍, നൃത്തം ചെയ്യാന്‍, നേതൃത്വം നല്കാന്‍..ഇങ്ങനെ പലപല കാര്യങ്ങളിലും നാം പിന്നിലേക്ക് നീങ്ങുന്നു. ആത്മവിശ്വാസക്കുറവായിരിക്കാം പലപ്പോഴും ഇതിന് കാരണം.
ഇത്തരം സാഹചര്യങ്ങളില്‍നാം വചനം പറഞ്ഞ് ശക്തിപ്രാപിക്കണം. വചനത്താല്‍ നാം ശക്തി നേടണം. ഇതാ അതിന് അനുയോജ്യമായ ഒരു വചനം
ഇസ്രയേലിന്റെ ദൈവമായായ കർത്താവെ,ഇന്ന് എനിക്ക് ശക്തിതരേണമേ!( യൂദിത്ത് 13:7)
ജീവിതത്തില്‍ നിഷ്‌ക്രിയമായിരിക്കുമ്പോള്‍, ദുര്‍ബലരായിക്കഴിയുമ്പോള്‍ അപ്പോഴെല്ലാം ഈ വചനം പറഞ്ഞ് ശക്തിനേടാം.