പലവിചാരങ്ങള്‍ കൂടാതെ ജപമാല ചൊല്ലാന്‍ കഴിയുന്നില്ലേ, എങ്കില്‍ ഇങ്ങനെ ചെയ്തുനോക്കൂ

 
kontha

ജപമാല ചൊല്ലുന്നവരെല്ലാം പറയുന്ന സങ്കടങ്ങളിലൊന്നാണ് ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല എന്നത്. പല വിചാരങ്ങള്‍ കൊണ്ടാണ് നമ്മില്‍ പലരും ജപമാല പൂര്‍ത്തിയാക്കുന്നതും. ചിലപ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഫോണ്‍വരുന്നത്. ചിലര്‍ ഉടന്‍ തന്നെ അതിന്റെ പുറകെ പോകും.

പഴയൊരു സിനിമയിലെ രംഗം പോലെ ജപമാല പ്രാര്‍ത്ഥനയ്ക്കിടയില്‍ കോഴിക്കൂട് അടച്ചോ എന്ന് ചോദിക്കുന്നവര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുമുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നമുക്കെങ്ങനെയാണ് ജപമാല ഏകാഗ്രതയോടെ ചൊല്ലി പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്?

നമ്മുടെ മനസ്സും ചിന്തകളും ജപമാലയിലേക്ക് മുഴുവന്‍ അര്‍പ്പിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. നമ്മുടെ ആത്മാര്‍ത്ഥത അതില്‍ പ്രധാനപ്പെട്ടതാണ്. ജപമാല അധരവ്യായാമം അല്ല എന്ന് നാം മനസ്സിലാക്കണം. ജപമാല അര്‍ത്ഥപൂര്‍ണ്ണതയോടെ ചൊല്ലാന്‍ നമ്മള്‍ ആദ്യം അതിന് വേണ്ടി ആഗ്രഹിക്കുകയും ആതമാര്‍ത്ഥയുണ്ടായിരിക്കുകയുമാണ്. അതിനായി നാം ദൈവത്തോട് സഹായം ചോദിക്കുക. ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

എന്റെ ഹൃദയത്തിലെ എല്ലാ പലവിചാരങ്ങളെയും ആശങ്കകളെയും ഇതാ ഞാന്‍ ദൈവമേ അങ്ങേയ്ക്ക് തരുന്നു. ഏകാഗ്രതയോടും ഭക്തിയോടും വിശ്വാസത്തോടും കൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവമേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. പരിശുദ്ധ ദൈവമാതാവേ ഈ ജപമാല പ്രാര്‍ത്ഥനയില്‍ എന്റെ അരികെയുണ്ടായിരിക്കണമേ. അമ്മയോടുകൂടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍.

Tags

Share this story

From Around the Web