ഫാ. ജോര്‍ജ്ജ് പനക്കലിന്റെ നേതൃത്വത്തില്‍ വിന്‍സന്‍ഷ്യന്‍ ടീം ഒരുക്കുന്ന 'ഏകദിന കണ്‍വെന്‍ഷന്‍' റാംസ്ഗേറ്റില്‍ 13 ന്

റാംസ്ഗേറ്റ് : ആഗോളതലത്തില്‍ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക - വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകര്‍ന്നു നല്‍കുകയും ചെയ്യുന്ന വിന്‍സന്‍ഷ്യല്‍ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോര്‍ജ്ജ് പനക്കലച്ചന്‍ വീ സി നയിക്കുന്ന ഏകദിന കണ്‍വെന്‍ഷന്‍ ജൂലൈ 13 നു ശനിയാഴ്ച കെന്റിലെ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് മലയാളത്തിലുള്ള ഏകദിന കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടര്‍മാരും, പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, ഫാ. ആന്റണി പറങ്കിമാലില്‍, ഫാ. പള്ളിച്ചംകുടിയില്‍ പോള്‍, റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് അടാട്ട് എന്നിവര്‍ ജോര്‍ജ്ജ് പനക്കലച്ചനോട് ചേര്‍ന്ന് സംയുക്തമായിട്ടാവും ഏകദിന കണ്‍വെന്‍ഷനും, രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.
'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരും.' (യോഹന്നാന്‍ 14:18) എന്ന തിരുവചനം ആസ്പദമാക്കിയാവും കണ്‍വെന്‍ഷന്‍ നയിക്കപ്പെടുക.
റാംസ്ഗേറ്റിലെ ഡിവൈന്‍ ധ്യാന ശുശ്രുഷകളുടെ പത്താം വാര്‍ഷീക നിറവില്‍ നടക്കുന്ന ഏക ദിന കണ്‍വെന്‍ഷനില്‍ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും, പ്രാര്‍ത്ഥനകളുടെയും നിറവില്‍, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും, രോഗശാന്തിയും പ്രാപിക്കുവാന്‍ അനുഗ്രഹീതമായ ഏകദിന കണ്‍വെന്‍ഷനിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍ അറിയിച്ചു.
For more information:
+44 7474787870
Email: office@divineuk.org Website : www.divineuk.org
Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA