പ്രാര്‍ത്ഥിക്കാന്‍ സമയമില്ലേ.. ഈ പ്രാര്‍ത്ഥന ചൊല്ലൂ

 
prayer

പ്രാര്‍ത്ഥിക്കാന്‍ സമയമില്ലെന്ന് പറയുന്നവരാണേറെയും. എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ സമയംകിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥി്ച്ചാലോ.. സമയക്കുറവ് പരിഹരിച്ച് പ്രാര്‍ത്ഥിക്കാനും ആത്മീയമായി ഉയരാനും നമ്മെസഹായിക്കുന്ന, മാതാവിനോടുള്ള പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ക്കുന്നത്:

രക്ഷയുടെ അമ്മേ പ്രാര്‍ത്ഥനയ്ക്ക സമയം കണ്ടെത്താന്‍ ഞാന്‍ വിഷമിക്കുന്നതിനാല്‍ എന്റെ സഹായത്തിന് വരണമേ. അങ്ങയുടെ പ്രിയപുത്രന്‍ യേശുക്രിസ്തുവിനെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നുവെന്ന് കാണിച്ചുകൊടുക്കാനായി അവിടുന്നര്‍ഹിക്കുന്ന സമയം നല്കാന്‍ എന്നെ സഹായിക്കണമേ.

രക്ഷയുടെ അനുഗ്രഹീതയായ എന്റെ അമ്മേ, എനിക്കുവേണ്ട കൃപകള്‍ അങ്ങയുടെ പ്രിയപുത്രനോട് ആവശ്യപ്പെടണമെന്നും എല്ലാ കൃപയും ആനുകൂല്യവും തരാന്‍ പറയണമെന്നും ഞാനപേക്ഷിക്കുന്നു. അതുവഴി അവിടുത്തെ തിരുഹൃദയമാറില്‍ എന്നെ മറയ്ക്കാന്‍ കഴിയുമല്ലോ. ആമ്മേന്‍

കടപ്പാട് മരിയൻ പത്രം
 

Tags

Share this story

From Around the Web