ഭയപ്പെടരുതേ അവിടുത്തെ കരം എന്റെ മേലുണ്ട് വചനം നല്കുന്ന ആശ്വാസം മനസ്സിലാക്കൂ

 
bible

ജീവിതത്തില്‍ എല്ലാവരും കൂടി ചേര്‍ന്ന് നമ്മെ ഒറ്റപ്പെടുത്തിക്കളഞ്ഞ എത്രയോ സന്ദര്‍ഭങ്ങളുണ്ടാിയിട്ടുണ്ട്! ഭാവിയെയോര്‍ത്ത് ആശങ്കപ്പെട്ടിട്ടുള്ള എത്രയോ സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്! ദൈവം പോലും ഉപേക്ഷിച്ചുവോ എന്ന് സംശയിച്ച നിമിഷങ്ങള്‍.. പക്ഷേ ദൈവം നമ്മുടെ കൂടെയുണ്ട് എന്നതാണ് വാസ്തവം.അവിടുത്തേക്ക് നമ്മെ ഉപേക്ഷിക്കാനാവില്ല.

സങ്കീര്‍ത്തനങ്ങള്‍ 139:5 പറയുന്നത് അതാണ്.

മുന്‍പിലും പിന്‍പിലും അവിടുന്ന് എനിക്ക് കാവല്‍ നില്ക്കുന്നു.അവിടുത്തെ കരം എന്റെ മേലുണ്ട്.

ഇത് ഒരു വിശ്വാസമായി, ജീവശ്വാസമായി നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കട്ടെ. അങ്ങനെയെങ്കില്‍ നാം ഒരിക്കലും നിരാശപ്പെടുകയോ തളര്‍ന്നുപോകുകയോ പരിഭ്രാന്തരാകുകയോ ഇല്ല.

Tags

Share this story

From Around the Web