മക്കള്‍ക്ക് ദൈവം കൂട്ടുകാരനാകണോ, ഇതാ ഒരു എളുപ്പമാര്‍ഗ്ഗം

 
family

ഇന്നത്തെ പല മാതാപിതാക്കളുടെയും വലിയ സങ്കടങ്ങളിലൊന്നാണ് മക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത്. എന്നാല്‍ പെട്ടെന്നൊരു ദിവസം കൊണ്ട് മക്കള്‍ക്ക് ദൈവവിശ്വാസം ജനിപ്പിക്കാന്‍ കഴിയുകയില്ല. ചെറുപ്രായത്തില്‍ തന്നെ അവരെ ദൈവവുമായി ചേര്‍ത്തുനിര്‍ത്തി വളര്‍ത്തിക്കൊണ്ടുവരിക. അതാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത് ചെറുപ്പത്തിലേ ആത്മീയമായ പരിശീലനം ലഭിച്ചുവളരുന്ന കുട്ടികള്‍ മുതിര്‍ന്നു കഴിയുമ്പോഴും ആ വഴികളെ വിട്ടുപേക്ഷിക്കുകയില്ല. അതുകൊണ്ടാണ് നന്നേ ചെറുപ്രായത്തിലേ അവരെ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരണം എന്ന് പറയുന്നത്. അതിനായി ചില മാര്‍ഗ്ഗങ്ങള്‍ പറയാം.

പേരിന് കാരണക്കാരായ വിശുദ്ധരോടുള്ള ഭക്തിയില്‍ അവരെ വളര്‍ത്തുക. ആ വിശുദ്ധരെക്കുറിച്ചുള്ള കഥകളും ദൈവവുമായി വിശുദ്ധര്‍ക്കുള്ള ബന്ധവും പറഞ്ഞുകൊടുക്കുക.

കുട്ടികള്‍ കിടന്നുറങ്ങുന്ന മുറിയില്‍ ഈശോയുടെയും മാതാവിന്റെയും മറ്റ് വിശുദ്ധരുടെയും രൂപങ്ങളും ചിത്രങ്ങളും ഉണ്ടായിരിക്കുക.

കഥകള്‍ പറഞ്ഞ് കിടത്തിയുറക്കുന്ന പ്രായത്തില്‍ വിശുദ്ധരുടെ കഥകള്‍ക്ക് മുന്‍തൂക്കം കൊടുക്കുക.

പാട്ടുപാടി ഉറക്കുന്നതിന് ജപമാലയും ലുത്തീനിയായുംപോലെയുള്ളവ ഉപയോഗിക്കുക

കുട്ടിയുടെ പേര് ചേര്‍ത്ത് ദൈവമേ … തന്നതിന് നന്ദി എന്ന് പറഞ്ഞ്് പാടിപ്രാര്‍ത്ഥിക്കുക. അതോടൊപ്പം ഹല്ലേലൂയ്യ, പ്രെയ്‌സ് ദ ലോര്‍ഡ് എന്നിവയും ചേര്‍ക്കുക.

ദൈവത്തോടുള്ള നന്ദിയും കടപ്പാടുമാണ് അവിടുത്തോട് പ്രാര്‍ത്ഥിക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗ്ഗം. അത് വളരെ പ്രധാനപ്പെട്ടതുമാണ്. എല്ലാ ദിവസവും ദൈവത്തിന് നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുക. ദൈവാനുഗ്രഹം കൂടുതല്‍ ലഭിക്കുന്നതിന് അതേറെ സഹായകരമായിരിക്കും.

Tags

Share this story

From Around the Web