മാലാഖമാരോട് പ്രാര്‍ത്ഥിക്കാറുണ്ടോ? അവര്‍ നമ്മെ സഹായിക്കാനായി കാത്തുനില്ക്കുകയാണ്…

 
angel

മാലാഖമാരോട് പ്രാര്‍ത്ഥിക്കുന്നവര്‍ ഒരുപക്ഷേ വളരെ കുറവായിരിക്കും. എന്നാല്‍ മാലാഖമാര്‍ നമ്മെ സഹായിക്കാനായി കാത്തുനില്ക്കുന്നവരാണ്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഈശോ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ ഒരുപാട് മാലാഖമാരുണ്ടെന്നും സംരക്ഷണത്തിനും കാവലിനുമായി അവരെ വിളിച്ചാല്‍ മതിയെന്നുമാണ് ഈശോയുടെ വാക്കുകള്‍.

പക്ഷേ ഇക്കാലത്ത് ആരുംതന്നെ മാലാഖമാരെ സഹായത്തിന് വിളിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ ചോദിച്ചാല്‍ മാത്രം മതി. മാലാഖമാര്‍ സഹായത്തിനായി കാത്തുനില്ക്കുന്നു. ദൈവത്തിന്റെ സന്ദേശവാഹകരാണ് അവര്‍. എക്കാലവും മാലാഖമാര്‍ മനുഷ്യര്‍ക്കായി എന്തൊക്കെ ചെയ്തിരിക്കുന്നു.

പക്ഷേ പലരും അവരെ നിരസിക്കുന്നു.അതുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ കാവല്‍മാലാഖയോടുള്ള സ്‌നേഹത്തോടെ പ്രാര്‍ത്ഥിക്കുവിന്‍. അവന്റെ സഹായത്തിനായി പ്രാര്‍ത്ഥിക്കുവിന്‍. ദൈവസ്‌നേഹത്തില്‍ നിലനില്ക്കുന്നതിന് അവന്റെ സംരക്ഷണം പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുവിന്‍..

ഈശോയുടെ ഈ വാക്കുകള്‍ വിശ്വസിച്ച് നമുക്ക് ഇന്നുമുതല്‍ കാവല്‍മാലാഖമാരോടും മാലാഖമാരോടുമുള്ള പ്രാര്‍ത്ഥനകള്‍ ശക്തിപ്പെടുത്താം.

കടപ്പാട് മരിയൻപത്രം
 

Tags

Share this story

From Around the Web