സന്തോഷത്തോടെ കുരിശു ചുമക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്നറിയാമോ?

 
Cross

നീ സന്തോഷത്തോടെ കുരിശുചുമക്കുകയാണെങ്കില്‍ കുരിശു നിന്നെ ചുമന്ന് നീ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്തിക്കും. ഇവിടെ സങ്കടങ്ങള്‍ക്ക് അന്ത്യമില്ലെങ്കിലും അവിടെ സങ്കടങ്ങളൊന്നും ഉണ്ടാവുകയില്ല.

മനസ്സില്ലാതെയാണ് നീ കുരിശു ചുമക്കുന്നതെങ്കില്‍ അതിന്റെ ഭാരം വര്‍ദ്ധിക്കും. വൃഥാവലിയ ഭാരം നിന്റെ മേല്‍ നീ ഏറ്റുന്നു. അതു വഹിക്കാതെ ഗത്യന്തരമില്ല താനും. ഒരു കുരിശില്‍ നിന്ന് നീ ഒഴിഞ്ഞുമാറിയാല്‍ മറ്റൊന്ന് നിന്നെ തേടിയെത്തും.

അത് ഒന്നുകൂടി ഭാരമേറിയതാകാനും മതി യാതൊരു മര്‍ത്ത്യനും വിട്ടൊഴിയാന്‍ കഴിയാത്തത് നിനക്ക് കഴിയുമെന്ന് കരുതുന്നുണ്ടോ? കുരിശുകളും പീഡകളും ഇല്ലാതിരുന്ന ഏതെങ്കിലും പുണ്യവാനുണ്ടോ? ( ക്രിസ്ത്വാനുകരണം)

Tags

Share this story

From Around the Web