വിദൂരദിക്കുകളില്‍ നിന്നാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്നറിയാമോ?

 
prayer

വിദൂരദിക്കുകളില്‍ നിന്നാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്ന തിരുവചനഭാഗമാണ് ഏശയ്യ 41:9 അവിടെ നാം ഇങ്ങനെയാണ് വായിക്കുന്നത്.

നീ എന്റെ ദാസനാണ്.ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നുപറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. വിദൂരദിക്കുകളില്‍ നിന്നു ഞാന്‍ നിന്നെ വിളിച്ചു.

വിദൂരദിക്കുകളില്‍ നിന്നായി ദൈവം വിളിച്ചുചേര്‍ത്തിരിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ അതൊന്നും അറിയാതെ നാം ജീവിക്കുകയാണ്. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട് .സംഭ്രമിക്കണ്ടാ ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും. ( ഏശയ്യ 41:10)

Tags

Share this story

From Around the Web