നിന്നില്‍ ദൈവസ്‌നേഹമുണ്ടോ..പരിശോധിച്ചറിയൂ ഈ വചനത്തിന്റെ വെളിച്ചത്തില്‍.

 
bible

ദൈവത്തെ സ്‌നേഹിക്കുന്നു, ദൈവം പറയുന്നതുപോലെ ജീവിക്കുന്നുവെന്നൊക്കെയാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും മട്ടും ഭാവവും. അതിനുള്ള വിശദീകരണമായി പറയുന്നതാവട്ടെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നു, ജപമാലചൊല്ലുന്നു, എന്നെല്ലാമായിരിക്കും. ശരിയാണ് ഇതെല്ലാം ദൈവത്തോടുള്ള സ്‌നേഹത്തെ പ്രതി ചെയ്യുന്നതായിരിക്കും. എന്നാല്‍ ഇതിനൊപ്പം നാം മറന്നുപോകരുതാത്ത ഒരു കാര്യം കൂടിയുണ്ട്.

അനുഷ്ഠാനങ്ങള്‍ കൊണ്ട് മാത്രം നാം ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല. പ്രവൃത്തിയിലേക്ക് കൂടി ആ ദൈവസ്‌നേഹം പ്രകടമാകണം. അതുകൊണ്ടാണ് വചനം ഇപ്രകാരം ചോദിക്കുന്നത്, ലൗകികസമ്പത്ത് ഉണ്ടായിരിക്കെ ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരെ ഹൃദയം അടയ്ക്കുന്നുവെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും( 1 യോഹ 3:17)

ആവശ്യക്കാരനില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവന്‍, സുവിശേഷപ്രഘോഷകനാണെങ്കില്‍ കൂടി അവനില്‍ ദൈവസ്‌നേഹമുണ്ടായിരിക്കുകയില്ല.

Tags

Share this story

From Around the Web