ദുസ്വപ്‌നം അലട്ടുന്നുണ്ടോ? ഈ പ്രാർത്ഥന ചൊല്ലൂ!

 
prayer

കുട്ടികള്‍ രാത്രി ദുസ്വപ്‌നങ്ങള്‍ കണ്ട് ഉണരുന്നത് മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ സമാധാനം കെടുത്തുന്ന കാര്യമാണ്. പല വിധ കാരണങ്ങളാണ് കുട്ടികള്‍ ദുസ്വപ്‌നങ്ങള്‍ കാണാന്‍ കാരണമാകുന്നത്.

അടുത്ത തവണ കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയുണരുമ്പോള്‍ അവര്‍ക്ക് ബൈബിളില്‍ നിന്നുള്ള ഈ പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കൂ. ദൈവം എപ്പോഴും കൂടെയുണ്ടെന്ന ബോധ്യം അവരുടെ ബോധമനസ്സിലും ഉപബോധമനസ്സുകളിലും വന്നു നിറയാന്‍ ഈ പ്രാര്‍ത്ഥന വളരെയേറെ സഹായകരമാകും.

സുഭാഷിതങ്ങളില്‍ നിന്നുള്ള ഈ പ്രാര്‍ത്ഥന ഉറങ്ങും മുമ്പ് ചൊല്ലാന്‍ നിങ്ങളുടെ കുഞ്ഞിനോട് പറയുക. കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് ഗുണകരമായിരിക്കും:

‘നീ കിടക്കുമ്പോള്‍ നീ ഭയപ്പെടേണ്ട. നീ വിശ്രമിക്കുമ്പോള്‍ നിനക്ക് സുഖനിദ്ര ലഭിക്കും’ (സുഭാ. 3 – 24). 91 ാം സങ്കീർത്തനം ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചൊല്ലുന്നതും ശാന്തമായുറങ്ങാൻ സഹായകരമാകും.

Tags

Share this story

From Around the Web