നിങ്ങള്‍ വ്യര്‍ത്ഥഭാഷണങ്ങളില്‍ ഏര്‍പ്പെടാറുണ്ടോ?

അധിക സംസാരം ഒഴിവാക്കണം
സാധിക്കുന്നിടത്തോളം മനുഷ്യസമ്പര്‍ക്കത്തിലെ ബഹളം ഒഴിവാക്കുക. നമ്മുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും ലൗകിക കാര്യങ്ങളില്‍ ഇടപെടുന്നത് തടസ്സമാകാറുണ്ട്. വ്യര്‍ത്ഥാഭിമാനം നമ്മെ ദുഷിപ്പിക്കാം. അത് നമ്മെ അടിമപ്പെടുത്താം. നിശബ്ദനായിരുന്നെങ്കില്‍, മനുഷ്യനോട് ഇടപെടാതിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചു പോകാറുണ്ട്. എന്തു കൊണ്ടാണ് നാം ഇത്ര എളുപ്പം സംഭാഷിക്കുന്നത്, കൂട്ടു കൂടി വര്‍ത്തമാനം പറയുന്നത്? അതിനു ശേഷം മനസാക്ഷിയില്‍ മുറിവേല്‍ക്കാതെ അപൂര്‍വമായി മാത്രമേ നാം നിശബ്ദതയിലേക്ക് മടങ്ങാറുള്ളൂ.
ധാരാളം സംഭാഷിച്ചു കൊണ്ട് പരസ്പരം ആശ്വസിപ്പിക്കാനും പലതരം ചിന്തകളില്‍ വലയുന്ന ഹൃദയത്തിന് ഉന്മേഷം നല്‍കാനുമാണ് നാം ഇത്ര എളുപ്പത്തില്‍ സംസാരത്തില്‍ ഏര്‍പ്പെടുന്നത്. നമുക്കിഷ്ടമുള്ളതും നാം ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ അല്ലെങ്കില്‍ നമ്മെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും നമ്മുടെ ചിന്താവിഷയവും നമ്മുടെ സംഭാഷണ വിഷയവും ആകാറുണ്ട്.
വ്യര്‍ത്ഥ ഭാഷണം എത്ര ദോഷകരമാണ്. നല്ല ഹൃദയ വിനിമയങ്ങള്‍ എത്ര ഉപകാരപ്രദമാണ്.
നമ്മുടെ സംഭാഷണങ്ങള്‍ ഫലശൂന്യമാകുന്നത് കഷ്ടമാണ്. ബാഹ്യമായ സംഭാഷണം ആന്തരികവും ദിവ്യവുമായ സംഭാഷണത്തിന് വലിയ ദോഷം ചെയ്യുന്നുണ്ട്. സമയം വൃഥാ നഷ്ടപ്പെടാതിരിക്കുന്നതിന് ഉണര്‍ന്നിരിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. സംഭാഷിക്കുന്നത് ഉചിതവും യുക്തവുമാണെങ്കില്‍ പരസ്പര വളര്‍ച്ചയ്ക്ക് സഹായകമായവ സംഭാഷിക്കണം.
തെറ്റായ ശീലങ്ങളും ആത്മീയ വളര്‍ച്ചയിലെ താല്പര്യമില്ലായ്മയും അശ്രദ്ധമായ സംഭാഷണത്തിന് പലപ്പോഴും കാരണമാകാറുണ്ട്. ആത്മീയ കാര്യങ്ങളിലുള്ള ഹൃദയവിനിമയം ആത്മീയ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. പ്രത്യേകിച്ച് ആത്മാവിന്റെയും അരൂപിയുടെയും സാരൂപ്യത്തില്‍ തന്നെ ദൈവസന്നിധിയില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍.
പ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ആത്മാവിന് ദോഷം ചെയ്യുന്ന വ്യര്‍ത്ഥഭാഷണത്തില്‍ നിന്നും അകന്നിരിക്കാനും അനാവശ്യ സംസാരം ഒഴിവാക്കാനും ഞങ്ങളെ സഹായിക്കണമേ.