മാനുഷികാശ്വാസങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ദൈവികാശ്വാസം ലഭിക്കും

 
PRAYER

ക്രിസ്ത്വനുകരണം – അധ്യായം 21

ഹൃദയതാപം

നീ വളരാനാഗ്രഹിക്കുന്നെങ്കില്‍ ദൈവഭയത്തില്‍ ജീവിക്കുക. നിന്നെത്തന്നെ വളരെ സ്വത്രന്തമായി വിടരുത്. നിന്റെ ഇന്ദ്രിയങ്ങളെല്ലാം ശിക്ഷണത്താല്‍ മെരുക്കിയെടുക്കുക അനുചിത സന്തോഷത്തിന് നിന്നെത്തന്നെ വിട്ടുകൊടുക്കരുത്. ഹൃദയതാപം വളര്‍ത്തുക. നിനക്ക് ഭക്തി ലഭിക്കും. ഹ്യദയതാപം ഏറെ നന്മ തുറന്നു തരുന്നു. പതറിയ ഹൃദയം സാധാരണയായി അതു വേഗം നശിപ്പിക്കുന്നു . ഈ ജീവിതത്തില്‍ ആര്‍ക്കെങ്കിലും പൂര്‍ണ്ണമായും സന്തോഷിക്കാന്‍ സാധിക്കുന്നത് അത്ഭുതമാണ്. ഇവിടെ നാം പരദേശികളാണ് . ഇവിടെ ആത്മാവിന് ധാരാളം അപകടങ്ങളുണ്ട്.

ഹ്യദയതാപത്തിന്റെ ആവശ്യകത

ഹൃദയത്തിന് ആഴമില്ലാതെ, നമ്മുടെ കുറവുകള്‍ അവഗണിക്കുകയാല്‍ നമ്മുടെ ആത്മാവിന്റെ ദുഖങ്ങള്‍ നാം അറിയുന്നില്ല. നാം പലപ്പോഴും വ്യര്‍ത്ഥമായി ചിരിക്കുന്നു. പലപ്പോഴും കരയുകയാണ് വേണ്ടത്. ശരിയായ സ്വാതന്ത്യവും , നല്ല സന്തോഷവും ദൈവഭയത്തില്‍ നല്ല മനസാക്ഷിയോടെ ജീവിക്കുമ്പോഴാണുണ്ടാകുന്നത് . പലവിചാരങ്ങളാകുന്ന തടസ്സങ്ങള്‍ ദൂരെയെറിഞ്ഞ് പരിശുദ്ധമായ ഹൃദയതാപത്തിന്റെ ഹൃദയ ഐക്യത്തിലേക്ക് തിരികെ വരുന്നവന്‍ ഭാഗ്യവാന്‍. സ്വന്തം മനസാക്ഷി കളങ്കമാക്കുന്ന വയില്‍ നിന്ന് മാറി നില്ക്കുന്നവന്‍ ഭാഗ്യവാന്‍. ധൈര്യമായി സമരം ചെയ്യുക. ശീലങ്ങള്‍ ശീലങ്ങള്‍ വഴിയാണ് ജയിക്കേണ്ടത് .

മാനുഷികാശ്വാസങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ദിവ്യാശ്വാസങ്ങള്‍ കണ്ടെത്തും

മനുഷ്യരെ സ്വതന്ത്രമായി വിടുന്നെങ്കില്‍ അവര്‍ നിന്നെയും നിന്റെ ജോലി ചെയ്യാന്‍ സ്വതന്ത്രനായി വിടും . ഇതരരുടെ കാര്യങ്ങള്‍ നിന്നിലേയ്ക്ക് കൊണ്ടു വരരുത്, വലിയ ആളുകളുടെ കാര്യങ്ങളില്‍ ഇടപെടരുത്. കണ്ണുകള്‍ എപ്പോഴും നിന്റെ നേരെ തന്നെ തിരിക്കുക, നിനക്ക് പ്രിയപ്പെട്ടവരെക്കാള്‍ നിന്നെത്തന്നെ പ്രത്യേകമായി തിരുത്തുക. മനുഷ്യരുടെ പ്രീതി ലഭിക്കുന്നില്ലെങ്കില്‍ ദുഖിക്കേണ്ട . ദൈവത്തിന്റെ ദാസനും ഭക്തനുമായ സത്യം സന്ന്യാസിക്ക് ചേര്‍ന്നവിധം നന്നായിട്ട് ശ്രദ്ധാപൂര്‍വ്വം ജീവിക്കാം ഗൗരവമായി എടുക്കണം. ഈ ജീവിതത്തില്‍ ധാരാളം ആര സങ്ങള്‍ ഇല്ലാതിരിക്കുന്നത്, പ്രത്യേകിച്ചും ജഡികമായവയില്‍ കൂടുതല്‍ ഉപകാരപ്രദവും സുരക്ഷിതവുമാണ് . പക്ഷേ ദൈവികാശ്വാസങ്ങള്‍ ഇല്ലാത്തത് , അല്ലെങ്കില്‍ അല്പാല്പമായി മാത്രം അനുഭവപ്പെടുന്നത് നമ്മുടെ കുറ്റം കൊണ്ടാണ്. ഹൃദയതാപം നാം അന്വേഷിക്കുന്നില്ല , വ്യര്‍ത്ഥമായവയും ബാഹ്യമായതും ഉപേക്ഷിക്കുന്നില്ല.

പാപങ്ങളും ദുര്‍ഗുണങ്ങളും ദുഖകാരണമാണ്

ദിവ്യാശ്വാസങ്ങള്‍ക്ക് നീ അര്‍ഹനല്ല. നേരെ മറിച്ച് ക്ലേശങ്ങളാണ് നീ അര്‍ഹിക്കുന്നതെന്നും മനസ്സിലാക്കണം. ശരിയായ ഹൃദയതാപമുണ്ടെങ്കില്‍ ലോകം മുഴുവനും ഭാരവും കയ്പുമാണ്. നല്ല മനുഷ്യന്‍ ദുഖിക്കാനും കരയാനുമുള്ള വക കണ്ടെത്തും. സ്വന്തം കാര്യത്തിലായാലും, അയല്‍ക്കാരന്റെ കാര്യത്തിലായാലും. ക്ലേശങ്ങളില്ലാതെ ആരും ജീവിക്കുന്നില്ല എന്നവനറിയാം. എത്ര കൃത്യമായി സ്വയം പരിശോധിക്കുന്നുവോ അത്രയും കൂടുതല്‍ ദുഖിക്കും. നമ്മുടെ ദുഃഖത്തിന്റേയും ആന്തരികാനുതാപത്തിന്റേയും കാരണങ്ങള്‍ നമ്മുടെ പാപങ്ങളും ദുര്‍ഗുണങ്ങളുമാണ് . അവയില്‍ നാം കുടുങ്ങിക്കിടക്കുന്നതു മൂലം സ്വര്‍ഗ്ഗീയകാര്യങ്ങള്‍ കാണുവാന്‍ വലിയ വിഷമമാണ് .

കടപ്പാട് മരിയൻ ടൈംസ്
 

Tags

Share this story

From Around the Web