ക്രിസ്തു ക്രൈസ്തവര്‍ക്ക് വേണ്ടി മാത്രമാണോ മരിച്ചത്?

 
 jesus christ-63

ചില അകത്തോലിക്കാ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങളില്‍ ഒന്നാണ് ഇത്. ക്രിസ്തു ക്രൈസ്തവര്‍ക്കു വേണ്ടി മാത്രമാണ് മരിച്ചത് എന്ന്.

വളരെ തെറ്റായതും തെറ്റിദ്ധാരണ ഉണര്‍ത്തുന്നതുമായ ഒരു പ്രചരണമാണിത്. സത്യത്തില്‍ ക്രിസ്തു മരിച്ചത് എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടിയാണ്. മാനവകുലത്തിന്റെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടിയാണ്.

എല്ലാ മനുഷ്യരുടെയും വിശിഷ്യ വിശ്വാസികളുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിലാണ് നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത് എന്ന് വിശുദ്ധ പൗലോസ് ശ്ശീഹ ( 1 തിമോത്തി 4;10) പറയുന്നുണ്ട്. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും മാത്രമാണ് ദൈവം ആഗ്രഹിക്കുന്നതെന്നും വിശുദ്ധ പൗലോസ് പറയുന്നുണ്ട്.

ക്രിസ്തുവിന്റെ മരണം മാനവരാശിയെ മുഴുവന്‍ രക്ഷിച്ചു. അതുകൊണ്ട് നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല ക്രൈസ്തവര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ എന്ന്. എന്നാല്‍ ഓരോ വ്യക്തിക്കും ദൈവം നല്കുന്ന ഈ രക്ഷ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

Tags

Share this story

From Around the Web