ഉച്ചത്തില്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കൂ, ശബ്ദമുയര്‍ത്തി കര്‍ത്താവിനോട് യാചിക്കൂ

 
prayer

ചുറ്റുമുള്ളവരില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും വലിയ തോതില്‍ പരിത്യക്തരാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കനത്ത നിരാശതകളിലൂടെ ജീവിതം മുന്നോട്ടുപോകുന്ന സാഹചര്യങ്ങളുമുണ്ടാകുന്നുണ്ട്. ആരും സഹായിക്കാനില്ലാത്ത അവസ്ഥകളെയും നേരിടേണ്ടിവരാറുണ്ട്. ഇത്തരം അവസരങ്ങളില്‍ വിശ്വാസികളെന്ന നിലയില്‍ എന്തു ചെയ്യണമെന്ന് അറിഞ്ഞുകൂടാതെ നിശ്ചലരായിനില്ക്കുന്നവരെയും നാം കണ്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കുള്ള മറുപടിയാണ് സങ്കീര്‍ത്തനങ്ങള്‍ 142 പറയുന്നത്.

ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു. ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോട് യാചിക്കുന്നു അവിടുത്തെ സന്നിധിയില്‍ ഞാന്‍ എന്റെ ആവലാതികള്‍ ചൊരിയുന്നു. എന്റെ ദുരിതങ്ങള്‍ ഞാന്‍ അവിടുത്തെ മുമ്പില്‍ നിരത്തുന്നു.

വലതുവശത്തേക്ക് നോക്കി ഞാന്‍ കാത്തിരിക്കുമ്പോഴും ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്നും ഒരു രക്ഷാകേന്ദ്രവും എനിക്ക് അവശേഷിക്കുന്നില്ലെന്നും ആരും എന്നെ പരിഗണിക്കുന്നില്ലെന്നുമുള്ള വിലാപങ്ങളും തുടര്‍ന്ന് സങ്കീര്‍ത്തനങ്ങളില്‍ മുഴങ്ങുന്നുണ്ട്. ഒടുവില്‍ സങ്കീര്‍ത്തനകാരന്‍ എത്തിച്ചേരുന്നത് ഇങ്ങനെയാണ്. കര്‍ത്താവേ ഞാന്‍ അങ്ങയോട് നിലവിളിക്കുന്നു. അങ്ങാണ് എന്റെ അഭയം.ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ അവകാശം എന്ന് ഞാന്‍ പറഞ്ഞു.

ഇതുതന്നെയാണ് നമുക്കും പറയാനുള്ളത്. നമുക്ക് കര്‍ത്താവിനെ വിളിച്ച് ഉച്ചത്തില്‍ നിലവിളിക്കുകയും സങ്കടം പറയുകയും ചെയ്യാം. നമ്മുടെ പരിത്യക്താവസ്ഥ വാക്കുകളാല്‍ ഏറ്റുപറയാം. ദൈവംനമുക്ക് മറുപടി നല്കുക തന്നെ ചെയ്യും

Tags

Share this story

From Around the Web