വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കാമോ കടബാധ്യതകളില്‍ നിന്ന് മോചനം നേടാം

 
bible

എന്നും എല്ലാവരെയും വിഷമിപ്പിച്ചുകൊണ്ടിരുന്ന കാരണങ്ങളിലൊന്ന് കടബാധ്യതകളാണ്. വിവിധ കാര്യങ്ങള്‍ക്കുവേണ്ടി കടം വാങ്ങിയവരും ലോണ്‍ എടുത്തിട്ടുള്ളവരുമാണ് പലരും. എന്നാല്‍ അപ്രതീക്ഷിതമായി നാം നേരിടുന്ന കോവിഡ് പ്രതിസന്ധി പലരെയും വിഷമിപ്പിച്ചിരിക്കുന്നു. വാങ്ങിയ പണം തിരികെ കൊടുക്കാന്‍ കഴിയുന്നില്ല.

ലോണ്‍ തിരിച്ചടവ് മുടങ്ങി. മക്കളുടെ പഠനം, മാതാപിതാക്കളുടെ ചികിത്സ എന്തെല്ലാം പ്രശ്‌നങ്ങളാണ്.! ഇവയെല്ലാം നമ്മുടെ ദൈവത്തിന് നിഷ്പ്രയാസം പരിഹരിച്ചുതരാന്‍ കഴിയില്ലേ? തീര്‍ച്ചയായും. നാം അവിടുത്തെ ആശ്രയിക്കണം. അവിടുത്തെ വചനത്തില്‍ വിശ്വസിക്കണം.
ഇതാ കടബാധ്യതയാല്‍ വിഷമിക്കുന്നവര്‍ക്കായി ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ചില വചനങ്ങള്‍.

എനിക്കുളളതെല്ലാം നിന്റേതാണ്.( ലൂക്ക 15/31)

എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുളളതെല്ലാം നല്കും.
( ഫിലിപ്പി 4/19)

അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരണവും ഞാന്‍ നിനക്ക് തരും
( ഏശയ്യ 45/3)

ഈ വചനങ്ങളെ വ്യക്തിപരമായി നാം ഏറ്റെടുക്കുകയും നമ്മുടെ ആവശ്യങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ദൈവം തീര്‍ച്ചയായും നമ്മുടെ സാമ്പത്തികപ്രതിസന്ധിയുടെയും കടക്കെണികളുടെ മേലും ഇടപെടുക തന്നെ ചെയ്യും.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web