കര്‍ത്താവിന്റെ തിരുമുറിവുകളെ ഹൃദയത്തില്‍ സംവഹിക്കാമോ..?

 
Jesus

കര്‍ത്താവിന്റെ തിരുമുറിവുകളെ ഹൃദയത്തില്‍ സംവഹിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? വിശുദ്ധ ബര്‍ണാദ് ഈ ചോദ്യത്തിന് പറയുന്ന ഉത്തരം ഇതാണ്. ദൈവം നിന്നെ നമിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ നീ നിന്റെ ഹൃദയത്തില്‍ സംഗ്രഹിക്കുക.

ഈശോയുടെ തിരുമുറിവുകളോടുള്ള പ്രാര്‍ത്ഥന പ്രശസ്തമാണല്ലോ. നമുക്കും ഈശോയുടെ തിരുമുറിവുകളെ വണങ്ങാം. അവിടുത്തെ തിരുമുറിവുകളെ ഹൃദയത്തില്‍ സംവഹിക്കുകയും ചെയ്യാം. അതുവഴി ദൈവാനുഗ്രഹം പ്രാപിക്കുകയും ചെയ്യാം.

തിരുത്തോളിലെ തിരുമുറിവിനോടുള്ള പ്രാര്‍ത്ഥന
അതിരറ്റ സ്‌നേഹമുള്ള ദിവ്യഈശോയേ, പ്രശാന്തനായ ദൈവത്തിന്റെ കുഞ്ഞാടേ കഠിനപാപിയായ ഞാന്‍ അങ്ങയുടെ തിരുത്തോളിലെ തിരുമുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങയുടെ എത്രയും അനുഗ്രഹീതമായ ശരീരത്തില്‍ ഏറ്റ മറ്റെല്ലാമുറിവുകളെയും കാള്‍ കുരിശുംവഹിച്ചുകൊണ്ടുള്ള യാത്രയില്‍ കൂടുതല്‍ വേദന അനുഭവിച്ചത് ഈ തിരുമുറിവില്‍ നിന്നാണല്ലോ. ഞാന്‍ അങ്ങയെ ആരാധിക്കുന്നു.

ഏറ്റവും വേദന അനുഭവിച്ച ഈശോയേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ഞാന്‍ പ്രാര്‍ത്ഥിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ഏറ്റവും വേദനാജനകമായ ഈ തിരുമുറിവിനെപ്രതി അങ്ങയോട് നന്ദിപറയുകയും ചെയ്യുന്നു. അതിരറ്റ വേദനയേയും കുരിശിന്റെ ഭാരത്താലുള്ള തീവ്രമായ സഹനത്തെയും പ്രതി പാപിയായ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. എന്റെ എല്ലാ മാരകപാപങ്ങളും ലഘുപാപങ്ങളും മോചിക്കണമേ. കുരിശിന്റെ പാതയിലൂടെ എന്നെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുമാറാകണമേ. ആമ്മേന്‍

( ഈ പ്രാര്‍ത്ഥന 9 പ്രാവശ്യം വീതം 33 ദിവസമാണ് ഭക്തിപൂര്‍വ്വം ചൊല്ലേണ്ടത്.)

Tags

Share this story

From Around the Web