ഭാവിയെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠയോ.. ഈ ബൈബിള്‍ വചനം പറഞ്ഞ് ഉത്കണ്ഠയകറ്റൂ
 

 
bible

ഭാവിയെക്കുറിച്ച് ഉത്കണ്ഠകള്‍ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഏതെല്ലാം കാര്യങ്ങളോര്‍ത്താണ് നമ്മള്‍ ഓരോരുത്തരെയും ഉത്കണ്ഠകള്‍ പിടിമുറുക്കുന്നത്. സ്വന്തം ഭാവിയും ആരോഗ്യവുംമുതല്‍ പ്രിയപ്പെട്ടവരുടെ ഭാവിയുംആരോഗ്യവും വരെ എത്രയെത്ര കാര്യങ്ങള്‍..പ്രശ്‌നങ്ങള്‍..

അമിതമായ ചിന്തകളും ദൈവത്തിലുള്ള ആശ്രയമില്ലായ്മയുമാണ് നമ്മുടെ ഉത്കണ്ഠകള്‍ക്കെല്ലാം കാരണം. ദൈവം നമ്മുടെ കാര്യത്തില്‍ ശ്ര്ദ്ധാലുവാണെന്ന് നാം മറന്നുപോകുന്നു. ദൈവം നമുക്കൊപ്പമുണ്ടെന്നുംമുമ്പേയുണ്ടെന്നും നാം തിരിച്ചറിയുന്നുമില്ല. ഇതല്ലേസത്യം?

ഇങ്ങനെയുള്ള ഉത്കണ്ഠകളുടെ ഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍ നിയമാവര്‍ത്തനം 31:8 തിരുവചനം ഏറെ സഹായിക്കും.

കര്‍ത്താവാണ് നിന്റെ മുമ്പില്‍ പോകുന്നത്.അവിടുന്ന് നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല. ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട..

ഈ തിരുവചനം നമുക്ക് വ്യക്തിപരമായി ഏറ്റെടുക്കാം. വ്യക്തിപരമായി നമ്മുടെ കാര്യം ഇവിടെ ചേര്‍ത്തുവയ്ക്കാം. മഞ്ഞുതുള്ളിഅലിഞ്ഞ് ഇല്ലാതാകുന്നതുപോലെ ഉത്കണ്ഠകള്‍ ഇല്ലാതാകുന്നത് നാം തിരിച്ചറിയും. വിശ്വാസത്തോടെ ഒന്ന് ശ്രമിച്ചുനോക്കൂ..

കടപ്പാട് മരിയൻ പത്രം
 

Tags

Share this story

From Around the Web