ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ മൂലം ഉറക്കം നഷ്ടമാകുന്നുവോ? ഇതാ ഒരു പ്രതിവിധി

 
sleep

ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍, സാമ്പത്തികപ്രതിസന്ധി, രോഗഭീതി, തൊഴില്‍ നഷ്ടം ഇങ്ങനെ എടുത്തുപറയാന്‍ ഓരോരുത്തര്‍ക്കും ഒരുപിടി കാരണങ്ങളുണ്ട്. ഈ കാരണങ്ങള്‍ കൊണ്ട്പലരുടെയും ഉറക്കം നഷ്ടമാകുന്നു. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നവര്‍ ധാരാളം. ഉറക്കം വരാതെ കിടക്കയില്‍ എണീറ്റിരിക്കുന്നവരും ധാരാളം.

ഇത്തരക്കാര്‍ക്കെല്ലാം ഉറങ്ങാനുള്ള ഒരു എളുപ്പവഴി നിര്‍ദ്ദേശിക്കട്ടെ. ദൈവത്തിലുള്ള ആശ്രയത്വം നഷ്ടമാകുന്നതാണ് നമ്മുടെ പലവിധ ആകുലതകള്‍്ക്കും കാരണം. ആകുലരാകുന്നതുകൊണ്ട് നമുക്ക് ഉറക്കം നഷ്ടമാകുന്നു ദൈവത്തിന്റെ കൈകളിലാണ് നാം ഉറങ്ങുന്നതെന്ന ചിന്തയുണ്ടായാല്‍ നമ്മുടെയെല്ലാ അസ്വസ്ഥതകളും പമ്പകടക്കും.

അത്തരമൊരു വിശ്വാസം ഉള്ളില്‍ രൂപപ്പെടാന്‍ സങ്കീര്‍ത്തനം 4:8 ഏറെ സഹായിക്കും. ആ സങ്കീര്‍ത്തന വചനം ഇതാ: ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും. എന്തെന്നാല്‍ കര്‍ത്താവേ അങ്ങ് തന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്. ഈ വചനം വിശ്വാസത്തോടെ ചൊല്ലി ഉറങ്ങാന്‍ കിടക്കൂ. നിശ്ചയമായും സുഖനിദ്ര ലഭിക്കും.

Tags

Share this story

From Around the Web