നിങ്ങൾ ഉത്കണ്ഠാകുലരാണോ? ബൈബിളിൽ ഏറ്റവും കൂടുതൽ തവണ നൽകപ്പെടുന്നത് ഇതിനുള്ള ഉത്തരമാണ്

 
bible

ഒരു വർഷത്തിൽ 365 ദിവസങ്ങളുണ്ട്. അതിലെ മിക്കവാറും എല്ലാ ദിവസവും കടന്നുപോകുന്നത് പലവിധ ആകുലതകളും ഉത്ക്കണ്ഠകളിലൂടെയുമാണ്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നു ദൈവം തന്നെ പലയാവർത്തി പറയുന്നുണ്ട്.

വിശുദ്ധ ലിഖിതത്തിൽ ഈ കാര്യം നമുക്ക് കാണാൻ സാധിക്കുന്നു. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏറ്റവും കൂടുതൽ ആവർത്തിച്ചു വരുന്ന ആ ഉപദേശം ഇതാണ്: ” ഭയപ്പെടേണ്ട!” 365 തവണയാണ് ഈ വാക്കുകൾ നമുക്കായി ബൈബിളിൽ പറഞ്ഞുവെച്ചിരിക്കുന്നത്.

ദൈവം ശരിക്കും, നമ്മൾ സമാധാനത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ സ്നേഹനിർഭരമായ ആഹ്വാനം നൽകുന്ന ചില തിരുവെഴുത്തുകൾ നിങ്ങൾക്ക് ഇതിനകം പരിചിതമായിരിക്കും: ഉദാഹരണത്തിന്, ഗബ്രിയേൽ ദൂതൻ മറിയത്തിന് പ്രത്യക്ഷപ്പെട്ട് അവൾ നമ്മുടെ രക്ഷകന്റെ അമ്മയാകുമെന്ന് പ്രഖ്യാപിച്ചപ്പോൾ.

യേശുവിന്റെ ഭൗമിക പിതാവാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ജോസഫ് ഈ വാക്കുകൾ കേട്ടു: “അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽനിന്നാണ്.” (മത്തായി 1:20 )

യേശു ബെത്‌ലഹേമിൽ ജനിക്കാൻ തുടങ്ങിയപ്പോൾ, മറ്റൊരു ദൂതൻ മൂന്ന് രാജാക്കന്മാർക്ക് (ജ്ഞാനികൾ) പ്രത്യക്ഷപ്പെട്ട് അതേ പ്രോത്സാഹജനകമായ വാക്കുകൾ പറഞ്ഞു.

എലിസബത്ത് വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമെന്ന് അറിയിച്ചപ്പോൾ “അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു. ദൂതൻ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം.” (ലൂക്ക 1:12-13)

വാസ്തവത്തിൽ, ഈ വാക്യങ്ങൾക്കപ്പുറം, ഭയപ്പെടരുതെന്ന് ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്. യേശുവിന്റെ രൂപാന്തരീകരണത്തിൽ, ശിഷ്യന്മാർ നിലത്തു വീണു ഭയന്നു വിറച്ചു. എന്നാൽ യേശു അടുത്തുചെന്ന് അവരെ തൊട്ടു പറഞ്ഞു: “യേശു സമീപിച്ച് അവരെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേൽക്കുവിൻ, ഭയപ്പെടേണ്ടാ.” (മത്തായി 17:6-7 )

വേദപുസ്തകത്തിൽ ഉടനീളം “ഭയപ്പെടേണ്ട” എന്ന വാക്ക് 365 തവണ ആവർത്തിച്ചിട്ടുണ്ട്!

നമ്മുടെ ദൈനംദിന ആശങ്കകളിൽ പലതും, എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള ഒരുതരം ഭയത്തെ ചുറ്റിപ്പറ്റിയാണ്. ഉത്കണ്ഠ നമ്മുടെ ഊർജ്ജത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കുന്നു: ആ യാത്രയിൽ അവൻ സുഖമായിരിക്കുമോ? അവൾക്ക് ഒരു വാഹനാപകടം സംഭവിക്കുമോ? എനിക്ക് എപ്പോഴെങ്കിലും എന്റെ സഹോദരനോട് ക്ഷമിക്കാൻ കഴിയുമോ?

ഈ സാഹചര്യത്തിൽ ദൈവം എന്നിൽ നിന്ന് ആഗ്രഹിക്കുന്നത് ഞാൻ ചെയ്യുന്നുണ്ടോ? മെഡിക്കൽ പരിശോധനയുടെ റിസൾട്ട് എന്താകും? ഞാൻ ശരിയായ തീരുമാനം എടുക്കുകയാണോ? എന്റെ പ്രിയപ്പെട്ടവരെ സ്വർഗത്തിൽ ഞാൻ ശരിക്കും കാണുമോ? അനന്തമായ ചോദ്യങ്ങൾ നമ്മുടെ തലയിൽ കറങ്ങുന്നു, പ്രാർത്ഥനയിലും വിശ്വാസത്തിലും അവനിലേക്ക് തിരിയാൻ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തന്റെ പാപ്പാത്വം ആരംഭിച്ചത് ” ഭയപ്പെടേണ്ട! ” എന്ന നിർണായക ഓർമ്മപ്പെടുത്തലോടെയാണ്. നമ്മുടെ കാലഘട്ടത്തിലെ ഈ വിശുദ്ധൻ ക്രിസ്തു നമുക്ക് നൽകുന്ന സമാധാനം സ്വീകരിക്കാനും അവന്റെ സ്നേഹത്തിലും കാരുണ്യത്തിലും എപ്പോഴും ആശ്രയിക്കാനും നമ്മെ നിരന്തരം പ്രേരിപ്പിച്ചു. അതിനാൽ നിങ്ങളും “ഭയപ്പെടേണ്ട”!

കടപ്പാട് ലൈഫ് ഡേ
 

Tags

Share this story

From Around the Web