ദേഷ്യം വരുന്നുണ്ടോ… ഈ ബൈബിള്‍ വചനങ്ങള്‍ ഓര്‍മ്മിക്കണേ..

 
angry

കോപം വരാന്‍ കാരണമൊന്നും വേണ്ട പലര്‍ക്കും.എത്ര പെട്ടെന്നാണ് ദേഷ്യം കയറി നാം പൊട്ടിത്തെറിക്കുന്നത്. ദേഷ്യത്തോടെ എന്തെല്ലാമാണ് നാം പുലമ്പുന്നത്? കോപത്തെ നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കെല്ലാം ചില തിരുവചനങ്ങളിലൂടെയുള്ള ധ്യാനയാത്ര ഏറെ സഹായകരമായിരിക്കും.

സങ്കീര്‍ത്തനം 37: 8 നമ്മോട് പറയുന്നത് കേള്‍ക്കൂ

കോപത്തില്‍ നിന്ന് അകന്നുനില്ക്കുക. ക്രോധം വെടിയുക. പരിഭ്രമിക്കാതിരിക്കുക. അത് തിന്മയിലേക്ക് മാത്രമേ നയിക്കൂ

സുഭാഷിതങ്ങള്‍ 14:29 ഇക്കാര്യം തന്നെ മറ്റൊരു രീതിയില്‍ പറയുന്നു.

പെട്ടെന്ന് കോപിക്കാത്തവന് ഏറെ വിവേകമുണ്ട്. മുന്‍കോപി ഭോഷത്തത്തെ താലോലിക്കുന്നു.

സുഭാഷിതങ്ങള്‍ 15: 1 പറയുന്നത് സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു. പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു എന്നാണ്.

മുന്‍കോപികളും പൊട്ടിത്തെറിക്കുന്നവരുമായ നമ്മള്‍ ദൈവത്തില്‍ നിന്ന് പ്രചോദനം സ്വീകരിക്കുക. അപ്പോള്‍ മാത്രമേ കോപശീലത്തില്‍ നിന്ന് മുക്തരാകാന്‍ നമുക്ക് കഴിയൂ.

ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് സങ്കീര്‍ത്തനകാരന്‍ പറയുന്നത് ഇപ്രകാരമാണ്.

എന്നാല്‍ കര്‍ത്താവേ അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്. അങ്ങ് ക്ഷമാശീലനും സ്‌നേഹസമ്പന്നനും വിശ്വസ്തനുമാണ്.

അതെ, കാരുണ്യവാനും കൃപാനിധിയുമായ ദൈവത്തോട് നമുക്ക് സങ്കീര്‍ത്തനകാരന്റെ വാക്കുകളോട് ചേര്‍ന്ന് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
എന്നിലേക്ക് ആര്‍ദ്രതയോടെ തിരിയണമേ. ഈ ദാസന് അങ്ങയുടെ ശക്തി നല്കണമേ.

ഇങ്ങനെ നമുക്ക് കോപശീലത്തെ കീഴടക്കാം.

Tags

Share this story

From Around the Web