നിതിൻ രാജിൻ്റെ മരണം: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഡോ. ഹാഷിം അലിയും രാജിവച്ചു
Updated: Apr 18, 2026, 12:00 IST
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒരു അധ്യാപകൻ കൂടി രാജിവച്ചു. ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലിയാണ് രാജിവച്ചത്.
നേരത്തെ വിദ്യാർഥികൾ നൽകിയ പരാതിയിൽ ഡോ. റാമിനൊപ്പം ഹാഷിം അലിയുടെ പേരും ഉണ്ടായിരുന്നു. ആരോപണ വിധേയരായ കൂടുതൽ അധ്യാപകരും ജീവനക്കാരും രാജിവച്ചേക്കും എന്നാണ് റിപ്പോർട്ട്.