യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഞായറാഴ്ച ട്രംപിനെ കാണാൻ സെലെൻസ്‌കി

 
zelensky

യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഞായറാഴ്ച ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രാംപുമായി കൂടിക്കാഴ്ച നടത്തും. റഷ്യയുടെ പൂർണ്ണതോതിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള സെലൻസ്കിയുടെ തീരുമാനം. ‌

“പുതുവർഷത്തിനു മുൻപ് പലതും തീരുമാനിക്കാം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മാരകമായ സംഘർഷം അവസാനിപ്പിക്കാൻ വാഷിംഗ്ടൺ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനാൽ, ചർച്ചകൾ നിർണ്ണായകമാകുമെന്ന്” വെള്ളിയാഴ്ച യോഗം പ്രഖ്യാപിച്ചുകൊണ്ട് സെലെൻസ്‌കി പറഞ്ഞു.

“ഞങ്ങൾ ഡോൺബാസും സപോരിജിയ ആണവനിലയവും ചർച്ച ചെയ്യും. മറ്റു  വിഷയങ്ങളും ഞങ്ങൾ തീർച്ചയായും ചർച്ച ചെയ്യും” – സെലൻസ്കി വ്യക്തമാക്കി. യുഎസ് മധ്യസ്ഥതയിലുള്ള സമാധാനപദ്ധതിയിലും യുഎസ് സുരക്ഷാഗ്യാരണ്ടികൾക്കായുള്ള പ്രത്യേക നിർദേശങ്ങളിലും യോഗം ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സെലെൻസ്‌കി പറഞ്ഞു.

Tags

Share this story

From Around the Web