റീല്‍സിനായി ലൈറ്റ് ഹൗസിന് മുകളില്‍ യുവാക്കള്‍ ഗുണ്ട് പൊട്ടിച്ചു; സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

 
reels

തൃശൂര്‍: ചാവക്കാട് കടപ്പുറത്ത് ലൈറ്റ് ഹൗസിന് മുകളില്‍ യുവാക്കള്‍ ഗുണ്ട് പൊട്ടിച്ചു. സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മണത്തല ബേബി റോഡ് സ്വദേശി സല്‍മാന്‍ ഫാരിസിനാണ് ഗുരുതര പരിക്കേറ്റത്.

റീല്‍സ് വീഡിയോ ചിത്രീകരിക്കാനാണ് ഗുണ്ട്കയ്യില്‍ കരുതിയിരുന്നത്. അപകടത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം. ലൈറ്റ് ഹൗസിന് മുകളില്‍ നിന്നും ഉഗ്ര ശബ്ദം കേട്ടപ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു.

ഗുണ്ട് പൊട്ടിച്ച് റീല്‍സ് ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്.

Tags

Share this story

From Around the Web