കൊച്ചിയില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച് യുവാവിന്റെ പരാക്രമം

 
w

എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച് യുവാവിന്റെ പരാക്രമം. ഇന്നലെ പുലര്‍ച്ചെയോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ അജ്മലാണ് സുരക്ഷാ ജീവനക്കാരെ മറികടന്ന് പ്ലാറ്റ്‌ഫോമിലൂടെ ബൈക്കോടിച്ചത്.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് അജ്മല്‍ ബൈക്ക് ഓടിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടാന്‍ എത്തിയപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് താക്കോലുമായി യുവാവ് കടന്നു കളയുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന അജ്മലിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

നാലു ലക്ഷം രൂപ വിലയുള്ള ജി 310ആർ മോഡൽ ബി എം ഡബ്ള്യു ബെെക്ക് കസ്റ്റഡിയിലെടുത്തു. ബെെക്ക് മൂന്നു ദിവസം മുമ്പാണ് പ്രതി വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി. പൂനെ-കന്യാകുമാരി എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടു പിന്നാലെയായിരുന്നു യുവാവിന്റെ പരാക്രമം. സംഭവസമയം നിരവധി യാത്രക്കാർ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. തലനാരിഴക്കാണ് വലിയൊരു അപകടം ഒഴിവായത്. ഇയാൾ ലഹരിക്കേസിലെ പ്രതിയാണെന്ന് സൂചനയുള്ളതായാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.

Tags

Share this story

From Around the Web